Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്: കള്ളനോട്ട് കടത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍: 25 ലക്ഷം കടത്തിയത് കോയമ്പത്തൂരില്‍ നിന്ന് !

പാലക്കാട്: കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴൽപ്പണം ടൗൺ നോർത്ത് പോലീസ് പിടികൂടി. ഇന്നു പുലർച്ചെ ശേഖരിപുരം കൽമണ്ഡപം ബൈപാസിൽ വെച്ചാണ് എസ് ഐ ആർ. രഞ്ജിത്തും, എസ് ഐ. വി.കെ. കമറുദ്ദീനും അടങ്ങിയ സംഘവും കാറും പണവും പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ , വലിയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് (36), പൂന്താനം, കുയിലൻ തൊടി സ്വദേശി മുഹമ്മദ് റിയാസ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

cash

കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. 2000 ന്റെയും 500 ന്റെയും നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്. പ്രതി മുതലുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ടൗൺ നോർത്ത് എസ് ഐ. ആർ.രഞ്ജിത്, വി.കെ. കമറുദ്ദീൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, ടി.ജെ. ബ്രിജിത്ത്, റഹീം മുത്തു, സൂരജ് ബാബു, ദിലീപ്, സജീന്ദ്രൻ, അരവിന്ദാക്ഷൻ, ഷമീർ എന്നിവരടങ്ങിയ സംഘമാണ് കുഴൽപ്പണം പിടികൂടിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+