കോയമ്പത്തൂരില്‍ നിന്ന് സ്വർണ്ണവുമായി കടന്നു: കുറ്റവാളി വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ
പാലക്കാട്: കോയമ്പത്തൂരിൽ നിന്നും 600 ഗ്രാം സ്വർണ്ണവുമായി കടന്നു കളഞ്ഞയാളെ നാഗർകോവിലിൽ നിന്നും പിടികൂടി. വടക്കഞ്ചേരി പുതുക്കോട് മൊതയംകോട് ദേവു വിന്‍റെ മകൻ 23 വയസ്സുള്ള ശ്രീജിത്തിനെ കാണാനില്ലെന്ന് അമ്മ ദേവു പരാതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പാലക്കാട് സൈബർ സെല്ലിന്‍റെ സഹായത്തോടെ ശ്രീജിത്ത് നെയ്യാറ്റിൻ കരയിലേക്കും അവിടെ നിന്നും നാഗർകോവിലിലേക്കും കടന്നു എന്ന് മനസ്സിലാക്കി ആലത്തൂർ ഡിവൈഎസ്പി ക്രൈം സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സന്ദീപ് എന്നിവർ ശ്രീജിത്തിനെ നാഗർകോവിലിൽ നിന്നും പിടികൂടി.

ശ്രീജിത്തിനെ സഹായിക്കാന്‍ മൊതയം കോടുള്ള രഞ്ജിത്ത് ,അഭിരാജ് എന്നിവര്‍ കൂടി ഉണ്ടായിരുന്നു.
പല്ലാവൂർ സ്വദേശി രവീന്ദ്രന്റെ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. അന്വേഷണ സംഘത്തിൽ വടക്കഞ്ചേരി സിഐ ദീപകുമാർ, എസ് ഐ ആദം ഖാൻ, എ എസ് ഐ ഉണ്ണിമുഹമ്മദ്, ആലത്തൂർ ഡി വൈസ് പി ക്രൈം സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സന്ദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications