മാതൃകാ പ്രവർത്തനങ്ങളുമായി മണ്ണാർക്കാട് ഹൈവേ പോലീസ്; പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം...
പാലക്കാട്: മാതൃകാ പ്രവർത്തനങ്ങളുമായി മണ്ണാർക്കാട് ഹൈവേ പൊലീസ്. കഠിനമായ പ്രതികൂല സാഹചര്യങ്ങളിലും കർമ്മനിരതരാവുകയാണ് ഹൈവേ പോലീസ് അപകടങ്ങളിലും, ഗതാഗതകുരുക്കിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.
മരണമുൾപ്പെടെ ദേശീയ പാതയിൽ നിരന്തരമായി സംഭവിക്കുന്ന അപകടഘട്ടങ്ങളിൽ സ്ഥലത്ത് ആദ്യം കുതിച്ചെത്തുന്ന ഹൈവേ പോലീസിന്റെ 24 മണിക്കൂറും ലഭ്യമാകുന്ന സേവനം ജനങ്ങൾക്ക് ഏറെ സഹായകരമാണ്. കരിങ്കല്ലത്താണി മുതൽ പാലക്കാട് ചന്ദ്രാനഗർ വരെ നീളുന്ന ഹൈവേ പോലീസിന്റെ സേവന പരിധിയിൽ നാട്ടുകൽ, മണ്ണാർക്കാട്, കല്ലടിക്കോട് ഉൾപ്പെടെ എട്ട് സ്റ്റേഷനുകളാണുള്ളത്.

രണ്ട് എസ്ഐ, ഒരു എഎസ്ഐ, ഡ്രൈവർമാരുൾപ്പെടെ ആറ് സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെയാണ് വിന്യാസം. അപകടങ്ങൾക്ക് പുറമെ ദേശീയ പാതയിൽ പണിമുടക്കുന്ന വലിയ വാഹനങ്ങൾക്കും രക്ഷകരായി ഹൈവേ പോലീസിന്റെ സേവനം വിദേശ രാജ്യങ്ങളോട് കിട പിടിക്കുന്ന തരത്തിൽ തന്നെ ബസുകളുടെ അവഗണനയിൽ വിഷമിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും ഹൈവേ പോലീസിന്റെ സേവനം ഏറെ ആശ്വാസകരമാണ്. ജോലിക്കൊപ്പം സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണിവർ.












Click it and Unblock the Notifications