പി യു ചിത്രയ്ക്ക് അഭിനന്ദനവുമായി എംബി രാജേഷ് എം പി
പാലക്കാട്: ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പി യു ചിത്രയ്ക്ക് അഭിനന്ദനവുമായി എം.ബി.രാജേഷ് എം പി. തന്റെ ഫെയ്സ് ബുക്ക് കുറുപ്പിലൂടെയാണ് എം പി യുടെ അശംസ.
പ്രളയാനന്തര അതിജീവനത്തിന്റെ മഹാ ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന മലയാളി സമൂഹത്തിന് ആഹ്ലാദം പകരുന്ന ഒരു വാർത്തയാണ് ജക്കാർത്തയിൽ നിന്ന് ചിത്ര നൽകുന്നത്.

ജക്കാർത്തയിൽ 1500 മീറ്റർ ഓട്ടത്തിൽ ചിത്ര നേടിയ വെങ്കലത്തിന് പൊൻതിളക്കത്തേക്കാൾ ശോഭയുണ്ട്. കാരണം, കഷ്ടപ്പാട് കനത്ത കുട്ടിക്കാലത്ത് തുടങ്ങിയ ഓട്ടമാണ് മുണ്ടൂരുള്ള സ്ക്കൂൾ പറമ്പിൽ നിന്ന് ജക്കാർത്ത ഏഷ്യൻ ഗെയിംസിന്റെ വിക്ടറി സ്റ്റാന്റിൽ എത്തിനിൽക്കുന്നത്. ചിത്ര താണ്ടിയ ദുരത്തിന് കാഠിന്യവും ദൈർഘ്യവും മറ്റുള്ളവരേക്കാൾ ഏറായായിരുന്നു. ജീവിതത്തിലെ ട്രാക്ക് ഒരിക്കലും സമനിരപ്പായിരുന്നില്ല. കല്ലും മുള്ളും കുണ്ടും കുഴിയും കയറ്റിറക്കങ്ങളും ചിലപ്പോഴെങ്കിലും അവഗണനകളും കുത്തുവാക്കുകളും എല്ലാം നിറഞ്ഞ കനൽപാതകൾ താണ്ടിയാണ് കറുത്ത് കൊലുന്നനെയുള്ള പെൺകുട്ടി ജക്കാർത്തയിൽ ഇന്ത്യയുടെ ദേശീയ ഗാനം ഒരിക്കൽക്കൂടി കേൾപ്പിക്കുന്നത്. ഏഷ്യൻ ഗെയിംസ് തയ്യാറെടുപ്പുകൾക്കിടയിൽ ചിത്രയുടെ ജോലിക്കാര്യത്തിൽ ആദായനികുതി വകുപ്പ് കാണിച്ച കണ്ണിൽച്ചോരയില്ലാത്ത നിലപാടാണ് ഏറ്റവും ഒടുവിലത്തേത്.
ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചതിന്റെ വീഡിയോ ഇവിടെ പങ്കുവച്ചതോർക്കുമല്ലോ. ഏഷ്യൻ ഗെയിംസ് മെഡൽ പ്രതീക്ഷയായ ചിത്രയുടെ കാര്യത്തിലാണ് ഇതുണ്ടായതെന്ന് പറഞ്ഞിട്ടു പോലും ഒളിംപിക് മെഡൽ ജേതാവുകൂടിയായ സ്പോർട്സ് മന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്ന് കേരള കായിക വകുപ്പ് മന്ത്രിയായിരുന്ന ഏ.സി.മൊയ്തീനുമായി ഇക്കാര്യം സംസാരിക്കുകയും അദ്ദേഹം ചിത്രക്ക് ജോലി ഉറപ്പു നൽകുകയും ചെയ്തു. ഭൂട്ടാനിൽ പരിശീലനത്തിലായിരുന്ന ചിത്രയോട് മറ്റൊന്നുമോർത്ത് വിഷമിക്കരുതെന്നും ഏഷ്യൻ ഗെയിംസിനുള്ള പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള മന്ത്രിയുടെ നിർദ്ദേശം ഞാൻ അന്ന് തന്നെ ചിത്രയെ ഫോണിൽ അറിയിച്ചിരുന്നു. ഇന്നിപ്പോൾ ചിത്ര ഇന്ത്യക്കായ് മെഡൽ നേടിയിരിക്കുന്നു. ഏഷ്യൻ ഗെയിംസ് കഴിയുന്ന വരെ ഇന്റർവ്യൂ മാറ്റി വക്കാനുള്ള അപേക്ഷ നിരസിച്ച ആദായ നികുതി വകുപ്പ് മേലാളന്മാർക്ക് ഇതിനെക്കാൾ നല്ല മറുപടി മറ്റെന്താണ് കൊടുക്കാനുള്ളത്!
ആകാംക്ഷ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രയുടെ പരിശീലകൻ സിജിനുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം മെഡൽ ഉറപ്പാണെന്ന് സിജിൻ പറയുമായിരുന്നു. സിജിന്റെ ആത്മവിശ്വാസം ചിത്ര കാത്തു. പ്രതിസന്ധികളിൽ തളരാത്ത മലയാളിയുടെ അതിജീവനത്തിന്റെ ആൾരൂപമാണ് പി.യു.ചിത്ര. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ചിത്രക്കൊരു ബിഗ് സല്യൂട്ട്. ചിത്രയെ വരവേൽക്കാൻ കേരളവും പാലക്കാടും കാത്തിരിക്കുന്നുവെന്നും എം പി തന്റെ കുറിപ്പിൽ പറയുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications