പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ‌ിന് ബലക്ഷയം; ഏതു നിമിഷവും തകർന്ന‌് വീഴാവുന്ന അവസ്ഥയിൽ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: മുനിസിപ്പൽ സ്റ്റാൻഡ‌് ഏതു നിമിഷവും തകർന്ന‌് വീഴാവുന്ന അവസ്ഥയിലാണെന്ന‌് ഡിവിഷണൽ ഫയർ ഓഫീസർ അരുൺ ഭാസ‌്കർ റിപ്പോർട്ട് നൽകി. മുനിസിപ്പൽ ബസ‌് സ്റ്റാൻഡ‌് അടക്കം നഗരത്തിലെ പതിനഞ്ചോളം കെട്ടിടങ്ങൾക്ക‌് ഗുരുതര ബലക്ഷയമുണ്ടെന്ന‌് കാണിച്ച‌് കലക്ടർക്ക‌് റിപ്പോർട്ട് കൈമാറി. മുനിസിപ്പൽ ബസ‌് സ്റ്റാൻഡ‌് പരിസരത്തെ മൂന്ന‌് നില കെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിലാണ‌് പരിശോധന നടന്നത‌്.

സുൽത്താൻപേട്ട റോഡ‌്, ജി ബി റോഡ‌്, കോർട്ട‌് റോഡ‌് എന്നിവിടങ്ങളിലായുള്ള മറ്റ‌് പതിനഞ്ചോ‌ളം കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ സുരക്ഷാഭീഷണി നേരിടുന്നുണ്ട‌്. ഇൗ കെട്ടിടങ്ങൾ കാര്യമായി അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കരുത‌്.

Palakkad

അപകടങ്ങളെ നേരിടാനുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണം. ബലക്ഷയമുള്ള കെട്ടിടങ്ങൾ വിദഗ‌്ധ സംഘത്തെ കൊണ്ട‌് പരിശോധിച്ച‌് ഉടമക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യും. അഗ്നി സുരക്ഷ സംവിധാനമൊരുക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നും ഡിവിഷണൽ ഫയർ ഓഫീസർ അരുൺ ഭാസ‌്കർ പറഞ്ഞു. സ്റ്റാൻഡിലെ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളലുണ്ട‌്. സീലിങ‌് അടർന്ന‌് വീഴുന്നുണ്ട‌്. തൂണുകൾക്കും ബലക്ഷയമുണ്ട‌്. ഇൗയവസ്ഥയിലും കെട്ടിടത്തിൽ ഓഫീസുകളും കടകളും ലോഡ‌്ജും പ്രവർത്തിക്കുന്നത‌് ഗുരുതര സുരക്ഷ വീഴ‌്ചയാണ‌്. കെട്ടിടത്തിലെ സ്ഥാപനങ്ങൾ ഉടൻ ഒഴിപ്പിക്കാൻ ശുപാർശ ചെയ്യും.
English summary
Palakkad Local News about Palakkad municipal stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X