പട്ടാമ്പി പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു
പാലക്കാട്: മഴ ശക്തമായതോടെ പട്ടാമ്പി പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു. ഭാരതപ്പുഴ കരകവിഞ്ഞതോടെ പട്ടാമ്പി പാലം വെള്ളത്തിലായിരുന്നു. ഇതിനിടെയാണ് വലിയ ഭീഷണി ഉയര്‍ത്തി പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്. ഈ ഭാഗത്തൂടെയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. തൃത്താല മേഖലയും പ്രളയത്തിലാണ്.
ആലത്തൂർ വീഴുമലയിലും മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുൾ പൊട്ടി, 15 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വടക്കഞ്ചേരിയിലും അട്ടപ്പാടി ചുരത്തിലും മണ്ണിടിഞ്ഞു. മംഗലം, പോത്തുണ്ടി, ആളിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടും. കാഞ്ഞിരപ്പുഴ ചിറയ്ക്കലിൽ വെള്ളം കയറിയതോടെ വീടുകൾ ഒറ്റപ്പെട്ടു.
ഭവാനി പുഴ കരകവിഞ്ഞ് അട്ടപ്പാടിയിലും വെള്ളം കയറി. ചെമ്മണ്ണൂരിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുന്തിപ്പുഴ കരകവിഞ്ഞതോടെ മണ്ണാർക്കാട്ട് ഗതാഗത തടസ്സപ്പെട്ടു. മൂന്നു പാലങ്ങൾ വെള്ളത്തിലായതോടെ നെന്മാറ അയിലൂർ പ്രദേശവും ഒറ്റപ്പെട്ട അവസ്ഥയിലാണ്.













Click it and Unblock the Notifications