കോയമ്പത്തൂർ ബസ് റൂട്ടു മാറ്റം: യാത്രക്കാർ കോയമ്പത്തൂർ ബസ് റൂട്ടു മാറ്റം: യാത്രക്കാർ പ്രതിഷേധത്തിൽ!
പാലക്കാട്: കെഎസ്ആർടിസി കോയമ്പൂത്തൂർ ബസുകൾ കൽമണ്ഡപം റൂട്ടൊഴിവാക്കി മണപ്പുള്ളിക്കാവ് വഴിയാക്കിയതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. കൽമണ്ഡപം, മണലി, പുത്തൂർ, കല്ലേപ്പുള്ളി, പ്രതിഭ നഗർ, കുന്നത്തൂർമേട് പരിസരപ്രദേശങ്ങളിലെ യാത്രക്കാർ കൽമണ്ഡപത്തെത്തിയാണ് കോയമ്പത്തൂർ ബസിൽ കയറുന്നത്. ഇവിടെ നിന്ന് കോയമ്പത്തൂരിലേക്കും ഒട്ടേറെ യാത്രക്കാർ ഉണ്ട്.
ഒരു ബസിൽ ചുരുങ്ങിയത് അഞ്ചു യാത്രക്കാരെങ്കിലും കൽമണ്ഡപം സ്റ്റോപ്പിൽ നിന്നു കയറാൻ ഉണ്ടാകുമെന്ന് നഗരസഭാംഗം ആർ.ഉദയകുമാർ പറഞ്ഞു. ബസുകൾ മണപ്പുള്ളിക്കാവ് വഴിയാക്കിയതോടെ യാത്രക്കാർ ചന്ദ്രനഗർ ജംക്‌ഷനിലേക്ക് പോകോണ്ട സ്ഥിതിയാണ്. കൽമണ്ഡപം ജംക്‌ഷനിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ ട്രാഫിക് പൊലീസിന്റെ നിർദേശാനുസരണമാണ് കെഎസ്ആർടിസി കോയമ്പത്തൂർ സർവീസ് കൽമണ്ഡപം ഒഴിവാക്കി മണപ്പുള്ളിക്കാവ് വഴിയാക്കിയത്.

കൽമണ്ഡപത്തെ കുരുക്കഴിക്കാൻ സിഗ്നൽ സംവിധാനം ശാസ്ത്രീയമാക്കി പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജംക്‌ഷനിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം. കൽമണ്ഡപം മുതൽ ചന്ദ്രനഗർ പോസ്റ്റ് ഓഫിസ് വരെയുള്ള റോഡ് ഭാഗത്തെ വഴിയോരകച്ചവടം നിയന്ത്രിച്ചാൽ തന്നെ ഗതാഗത തടസം ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് യാത്രക്കാർ പറയുന്നു. ഇക്കാര്യത്തിൽ മരുതറോഡ് പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണം. ഗതാഗതക്കുരുക്കിന്റെ പേരിൽ ബസ് സർവീസുകൾ റൂട്ടുമാറ്റുകയല്ല മറിച്ച് ഗതാഗതക്കുരുക്കഴിക്കാനുള്ള സംവിധാനങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ പറയുന്നു.












Click it and Unblock the Notifications