അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ച് കടത്തുന്നു: മോഷണം കാതലാവുന്നതിന് മുമ്പുതന്നെ!
പാലക്കാട്: അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നു. വനംവകുപ്പ് അധികൃതരുടെ മൂക്കിനുതാഴെയാണ് ചന്ദന കവര്‍ച്ച അരങ്ങേറുന്നത്. വിവിധ ബീറ്റുകളിലായി പതിനായിരക്കണക്കിന് ചന്ദന മരങ്ങളാണ് പാകപ്പെട്ടു വരുന്നത്. എന്നാല്‍, കട്ടിയുള്ള കാതലെത്തുന്നതിനു മുമ്പേ തന്നെ ഇവ മോഷണം പോകുന്നത് പതിവു സംഭവമായി.
അഗളി റേഞ്ചിലെ ഗൂളിക്കടവ് ക്യാമ്പ് ഷെഡ് പരിസരത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചന്ദന മരങ്ങളാണ് മോഷണം പോയത്. ചന്ദനമര സംരക്ഷണത്തിന് മറയൂര്‍ മാതൃകയിലുള്ള കമ്പിവേലി സ്ഥാപിക്കുമെന്ന വനംവകുപ്പ് മേധാവികളുടെ ഉറപ്പ് എങ്ങുമെത്തിയില്ല. രാത്രിയില്‍ വനംവകുപ്പ് പട്രോളിംഗ് ഇല്ലാതായതാണ് മോഷണ വര്‍ധനവിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

അട്ടപ്പാടിയിലെ സംരക്ഷിത വനമേഖലകളില്‍ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു പോന്നിരുന്ന പ്രദേശങ്ങള്‍ ഇടതൂര്‍ന്ന വനങ്ങളായി മാറിയിരുന്നു. എന്നാല്‍ 2012ല്‍ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതോടുകൂടി പങ്കാളിത്ത വന പരിപാലനത്തിലേര്പ്പെട്ടിരുന്ന തദ്ദേശിയര്‍ക്കും, ഊരു വാസികള്‍ക്കും അവസരം നഷ്ടമായി. തുടര്‍ന്നു പങ്കാളിത്ത വനമേഖല വനംവകുപ്പ് നേരിട്ട് പരിപാലിക്കുകയാണ് ചെയ്തത്.
എന്നാല്‍ നിലവില്‍ പങ്കാളിത്ത വനപ്രദേശങ്ങളിലെ അനിയന്ത്രിത വിറകു ശേഖരണവും പതിവാകുന്ന ചന്ദനമോഷണവും നിയന്ത്രിക്കാന്‍ വനംവകുപ്പിന് കഴിയുന്നുമില്ല. 12,000 ഹെക്ടര്‍ സംരക്ഷിത വനപ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications