പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ച് കടത്തുന്നു: മോഷണം കാതലാവുന്നതിന് മുമ്പുതന്നെ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നു. വനംവകുപ്പ് അധികൃതരുടെ മൂക്കിനുതാഴെയാണ് ചന്ദന കവര്‍ച്ച അരങ്ങേറുന്നത്. വിവിധ ബീറ്റുകളിലായി പതിനായിരക്കണക്കിന് ചന്ദന മരങ്ങളാണ് പാകപ്പെട്ടു വരുന്നത്. എന്നാല്‍, കട്ടിയുള്ള കാതലെത്തുന്നതിനു മുമ്പേ തന്നെ ഇവ മോഷണം പോകുന്നത് പതിവു സംഭവമായി.

അഗളി റേഞ്ചിലെ ഗൂളിക്കടവ് ക്യാമ്പ് ഷെഡ് പരിസരത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചന്ദന മരങ്ങളാണ് മോഷണം പോയത്. ചന്ദനമര സംരക്ഷണത്തിന് മറയൂര്‍ മാതൃകയിലുള്ള കമ്പിവേലി സ്ഥാപിക്കുമെന്ന വനംവകുപ്പ് മേധാവികളുടെ ഉറപ്പ് എങ്ങുമെത്തിയില്ല. രാത്രിയില്‍ വനംവകുപ്പ് പട്രോളിംഗ് ഇല്ലാതായതാണ് മോഷണ വര്‍ധനവിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

palakkadmap

അട്ടപ്പാടിയിലെ സംരക്ഷിത വനമേഖലകളില്‍ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു പോന്നിരുന്ന പ്രദേശങ്ങള്‍ ഇടതൂര്‍ന്ന വനങ്ങളായി മാറിയിരുന്നു. എന്നാല്‍ 2012ല്‍ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതോടുകൂടി പങ്കാളിത്ത വന പരിപാലനത്തിലേര്‍പ്പെട്ടിരുന്ന തദ്ദേശിയര്‍ക്കും, ഊരു വാസികള്‍ക്കും അവസരം നഷ്ടമായി. തുടര്‍ന്നു പങ്കാളിത്ത വനമേഖല വനംവകുപ്പ് നേരിട്ട് പരിപാലിക്കുകയാണ് ചെയ്തത്.

എന്നാല്‍ നിലവില്‍ പങ്കാളിത്ത വനപ്രദേശങ്ങളിലെ അനിയന്ത്രിത വിറകു ശേഖരണവും പതിവാകുന്ന ചന്ദനമോഷണവും നിയന്ത്രിക്കാന്‍ വനംവകുപ്പിന് കഴിയുന്നുമില്ല. 12,000 ഹെക്ടര്‍ സംരക്ഷിത വനപ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

English summary
palakkad local news sandal wood smuggling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X