പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 5000 ത്തിൽ അധികം വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ...

  • By Desk
Google Oneindia Malayalam News

പാലക്കാട്: മേലെ ഭൂതയാർ കുള്ളാട് മലയിൽ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന മലഞ്ചെരുവിൽ 5000 ത്തിൽ അധികം വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തി. അഗളി എഎസ് പി സുജിത്ത് ദാസും സ്ക്വാഡും തണ്ടർബോൾട്ട് സേനാംഗങ്ങളും ചേർന്നു ചെടികൾ നശിപ്പിച്ചു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1600 അടിയിൽ അധികം ഉയരത്തിലുള്ളതും കാട്ടാനകളും മാവോയിസ്റ്റ് സാന്നിദ്ധ്യവുമുള്ള കൊടുംവനത്തിൽ പകൽ നേരത്ത് പോലും മഞ്ഞ് മൂടി കിടക്കുന്നതുമായ സ്ഥലത്ത് പാഴ്ച്ചെടികൾക്കിടയിൽ ഏകദേശം അഞ്ച് മാസം മുമ്പ് നട്ടതും ഇപ്പോൾ വിളവെടുപ്പിന് പാകമായ തൈകളാണ് നശിപ്പിച്ചത്.

Palakkad

അഗളി എഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് എ എസ് പിയും സംഘവും അഞ്ച് മണിക്കൂറിലധികം ആറ് മലകൾ താണ്ടിയാണ് കഞ്ചാവ് ചെടികൾ കൃഷി ചെയ്യുന്ന സ്ഥലം കണ്ടെത്തിയതും നശിപ്പിച്ചതും.

കുത്തനെയുള്ള മലകളും അപകടകരമായ വെള്ളച്ചാട്ടങ്ങളും കനത്ത മഴയും അന്വേഷണത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കി. നശിപ്പിച്ച കഞ്ചാവ് വിപണിയിൽ എകദേശം 3.5 കോടിയിലധികം വിലവരും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ കഞ്ചാവ് കൃഷി നശിപ്പിക്കുന്നത്.

English summary
Palakkad Local News about ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X