Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയത്തിൽ വീടുകൾ മുങ്ങിയവർക്ക‌് സഹായവുമായി എസ‌്എഫ‌്ഐ പാലക്കാട് ജില്ലാ കമ്മിറ്റി

പാലക്കാട്: വീടുകൾ മുങ്ങിയവർക്ക‌് സഹായവുമായി എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി. വെള്ളത്തിൽ ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങളുൾപ്പെടെ നഷ്ടമായ കുടുംബങ്ങൾക്ക‌് സ‌്റ്റീൽ പാത്രങ്ങൾ നൽകാൻ 'മുന്നൊരുക്കം’എന്ന പേരിൽ പരിപാടി എസ‌്എഫ‌്ഐയുടെ നേതൃത്വത്തിൽ തുടങ്ങും.

ആദ്യഘട്ടത്തിൽ ഒറ്റപ്പാലത്തെ 19 കുടുംബങ്ങൾക്ക‌ുള്ള വിതരണം ഇന്ന് രണ്ടിന‌് ബിഇഎം യുപി സ‌്കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌് തിരിച്ച‌ുവരുന്ന കുടുംബങ്ങൾക്ക‌് പാത്രങ്ങൾ, കഴിക്കാനുള്ള പ്ലേറ്റ‌് ഉൾപ്പെടെയുള്ളവയാണ‌് നൽകുക.

SFI

അടുത്തഘട്ടമായി മറ്റ‌് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി എസ‌് കിഷോർ അറിയിച്ചു. നേരത്തെ പ്രളയം വിഴുങ്ങിയ എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ പാലക്കാട്ടെ അധ്യാപകർ ശുചീകരിച്ചിരുന്നു. ചൂർണിക്കര പഞ്ചായത്തിലെ രണ്ട് വിദ്യാലയങ്ങളും മാനായിക്കുളത്തെ ഒരുവിദ്യാലയവുമടക്കം മൂന്ന് വിദ്യാലയങ്ങൾ പൂർണമായും ശുചീകരിച്ചു.

കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് വേണുഗോപാലിന്റെ നേതൃത്വത്തിൽ വിവിധ സബ് ജില്ലകളിൽനിന്നെത്തിയ നൂറോളം അധ്യാപകരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത‌്. ഒരാൾപ്പൊക്കത്തിൽ വെള്ളം കയറിയ വിദ്യാലയത്തിലെ മുഴുവൻ രേഖകളും ലൈബ്രറി പുസ്തകങ്ങളുമടക്കം നനഞ്ഞ് നശിച്ചിരുന്നു. പ്രളയ പ്രദേശത്തെ അധ്യാപകരുടെയും കുട്ടികളുടെയും വീടുകൾ പൂർണമായും വെള്ളം കയറിയിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കോ പിടിഎ ഭാരവാഹികൾക്കോ സ്ഥലത്ത‌് എ‌ത്താൻ കഴിഞ്ഞിരുന്നില്ല.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.


Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+