പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെന്റ് റാഫേൽസ് കത്തീഡ്രൽ പ്രതിഷേധറാലിയും സമ്മേളനവും നടത്തി

  • By Desk
Google Oneindia Malayalam News

പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലിയും സമ്മേളനവും നടത്തി. ക്രൈസ്തവരുടെ പരിപാവനമായ കുമ്പസാരം എന്ന കൂദാശ നിരോധിക്കാനുള്ള വനിതാകമ്മീഷൻ ശുപാർശക്കെതിരെ ഇടവകയിലെ അമ്മമാരും കുട്ടികളും ചേർന്ന് ശക്തമായി പ്രതിഷേധിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു അമ്മമാരും കുട്ടികളും അടങ്ങുന്നവിശ്വാസികൾ മേഴ്‌സി ജംഗ്ഷൻ വരെ റാലി നടത്തി.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ എന്ത് വില കൊടുത്തും വനിതാ കമ്മീഷൻ ശുപാർശയെ എതിർക്കുമെന്നും മരണം വരെയും ഈ കൂദാശയെ പരിപാവന മായി കാത്തു സൂക്ഷിക്കും എന്നും പ്രതിജ്ഞ ചെയ്തു. കേവലം ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ 2000വർഷം പഴക്കമുള്ള ഈ കൂദാശയെ നിരോധിക്കാനുള്ള ശുപാർശവഴി കത്തോലിക്കാസഭയെയും പ്രതേകിച്ചു ക്രൈസ്തവസ്ത്രീകളെയും ദേശീയ വനിതാകമ്മീഷൻ അവഹേളിക്കുകയാണ് ചെയ്തത്.

Palakkad

കത്തീഡ്രൽ വികാരി ഫാദർ ജിജോ ചാലക്കൽ റാലി ഉദ്ഘടാനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാദർ ജോബിൻ മേലേമുറിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആനിമേറ്റർ സിസ്റ്റർ ടെസിനാ C MC,ശ്രീമതി മിനിവിൽസൺ, സുജസിജു, ജൂബി ജോൺസൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

English summary
Palakkad Local News about protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X