Get Updates
Get notified of breaking news, exclusive insights, and must-see stories!

തോക്കു ചൂണ്ടി കവർച്ച; ദിവസങ്ങൾക്ക് ശേഷം കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

പാലക്കാട് : തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതിയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലിങ്കൽ ആറ്റിങ്ങൽ വീട്ടിൽ കൃഷ്ണന്റെ മകൻ ഗോപി (39 തോക്കു ഗോപി) ആണ് പിടിയിലായത്.

നവംബർ മാസത്തിൽ കലിങ്കലിലുള്ള വിവാഹ സൽകരത്തിനു പോകുകയായിരുന്ന സംഘത്തെ മുൻപ് കാർ കച്ചവടം നടക്കത്തതിലുള്ള മുൻവൈരാഗ്യം വച്ച് തടഞ്ഞുനിർത്തി തോക്കു ചൂണ്ടി കവർച്ച നടത്തുകയായിരുന്നു.

Palakkad

സംഭവത്തിന് ശേഷം സേലം പോണ്ടിച്ചേരി എന്നിവടങ്ങളിൽ ഒളിവിൽ അയിരുന്ന പ്രതിയെ സൗത്ത് പൊലീസ് ഇൻസ്പെക്ടർ ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരെ പാലക്കാട് ജില്ലയിലെ ടൗൺ സൗത്ത്, ചിറ്റൂർ, കസബ എന്നി സ്റ്റേഷനിൽ സ്പിരിറ്റ്, കൊലപാതക ശ്രമം, മാരകയുധം കൈവശം വയ്ക്കൽ എന്നി കേസ് കളിലും മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ വഞ്ചന കേസും തൃശൂർ, കൊഴിക്കോട് എന്നി ജില്ലകളിൽ സ്പിരിറ്റ് കേസും നിലവിൽ ഉണ്ട്.

ഇ കേസിലെ മറ്റു പ്രതികളായ അനിദാസ്, ഗോപിയുടെ സഹോദരൻ ജയൻ, പാലക്കാട് ജില്ലാ ആശുപത്രി ഡോ. അനൂപ് എന്നിവരെ അന്വേഷണ സംഘം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ടൗൺ സൗത്ത് എസ് ഐ മുരളീധരൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സാജിദ്, അബ്ദുൽ സത്താർ, മുഹമ്മദ് ഷാനോസ്, സജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡിൽ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+