Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റിൽ; ചെന്നൈ സൂല്യപ്പള്ളം സ്വദേശിയായ ഭരത് ആണ് അറസ്റ്റിലായത്!

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു പ്രതിയെ പാലക്കാട് ടൌൺ സൗത്ത് പോലീസ് പിടികൂടി. പാലക്കാട് വെണ്ണകര ഐശ്വര്യ നഗറിൽ കിഷോർ എന്നയാളുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന സുസുക്കി അക്സസ്സ് സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ ചെന്നൈ സൂല്യപ്പള്ളം സ്വദേശിയായ ഭരത് (19) എന്ന പ്രതിയെയാണ് പിടികൂടിയത്.

പൊള്ളാച്ചി റോഡിൽ രാത്രി വാഹന പരിശോധന നടത്തുന്ന സമയത്തു മോഷ്ടിച്ച ബൈക്കുമയി വന്ന പ്രതിയെ വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപോയാണ് പിടിയിലായത്. പ്രതി 15 തിയതി പാലക്കാട് ബന്ധു വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ബൈക്ക് മോഷ്ടിച്ചു ബന്ധു വീടിന്റെ പരിസരത്തു നിർത്തി വെച്ച ശേഷം നാട്ടിൽ പോയി.

Bharath

തിരിച്ചു വീണ്ടും പാലക്കാട് വന്നു മോഷ്ടിച്ച ബൈക്കു മായി ചെന്നൈയിലേക്ക് പോകുമ്പോഴാണ് പ്രതി പിടിയിലായത് മൺസൂൺ ആന്റി തെഫ്റ്റിന്റെ ഭാഗമായി പാലക്കാട് ടൌൺ സൗത്ത് പോലീസ് ഇൻസ്‌പെക്ടർ ആർ. മനോജ് കുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ടൌൺ സൗത്ത് പോലീസ് സബ് ഇൻസ്‌പെക്ടർ മാരായ വി.എസ്. മുരളീധരൻ, എസ്. ആനന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് , സി പി ഒ തമീം, മണികണ്ഠൻ, ക്രൈം സ്‌ക്ഡ് അംഗങ്ങൾ ആയ ഷാനോസ്, സത്താർ, സജീഷ് എന്നിവർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+