അഗളിയിൽ കഞ്ചാവ് വേട്ട; 6.53 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
പാലക്കാട്: തമിഴ് നാട്ടിൽനിന്നും തൃശൂരിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനാവശ്യത്തിലേക്കു കടത്തിക്കൊണ്ടു പോയിരുന്ന 6.53 കിലോ കഞ്ചാവ് അഗളി പോലീസ് പിടികൂടി. അഗളി എഎസ്പി സുജിത് ദാസിന് കിട്ടിയ രഹസ്യവിവരത്തെത്തുർന്നു വൈകിട്ട് 6.30 നാണ് പിടികൂടിയത്.
പ്രതികൾ കുന്നംകുളം പെരുമ്പിലാവ് സ്വദേശികളായ ലിഷോയ് (21) ബാദുഷ (18) എന്നിവരെ അറസ്റ്റ് ചെയ്തു. ലിഷോയ് മുൻപ് വാഹനം മോഷണം നടത്തിയ കേസുകളിൽ ശിക്ഷ കഴിഞ്ഞ് 5മാസം മുൻപാണ് പുറത്തിറങ്ങിയത്. ബാദുഷ ബാംഗ്ലൂരിൽ വിദ്യാർഥിയാണ്. എസ്പി സുജിതദാസ്, സ്‌ക്വാഡും ചേർന്ന് പ്രതികളെ പിടികൂടിയത്. അഗളി si സുബിൻ, asi രാജീവ്, അനുപ് , ഷിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നിരവധിയാളുകളില്‍ നിന്നായി സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയിലായിരുന്നു. കേരളത്തിലെ പ്രമുഖ സീരിയല്‍ താരത്തില്‍ നിന്നും രണ്ടു ലക്ഷം രൂപയോളം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. മണ്ണാർക്കാട് തത്തേങ്ങലത്തെ മണല്‍ തുരുത്തില്‍ നിന്നും ആദ്യ അപകടസൂചനയെത്തി. അപ്രതീക്ഷിതമായി കുന്തിപുഴയില്‍ വെള്ളംപൊങ്ങി.












Click it and Unblock the Notifications