കോൺട്രാക്ടറേയും സുഹൃത്തിനെയും മർദ്ദിച്ച് കാറും പണവും തട്ടിയെടുത്ത കേസ്: രണ്ടു പേർ അറസ്റ്റില്‍!
പാലക്കാട്: ബിൽഡിംഗ് കോൺട്രാക്ടറെയും, സുഹൃത്തിനെയും ബ്യൂട്ടി പാർലറിനുള്ളിൽ പൂട്ടിയിട്ട് മർദ്ധിക്കുകയും, ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു വാങ്ങുകയും, 30,000 രൂപയും, കാറും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്, ശേഖരിപുരം G.G ക്വാർട്ടേഴ്സിൽ അരവിന്ദ് (44), തൃശൂർ ,അയ്യന്തോൾ, കോലോത്ത് പറമ്പ് സ്വദേശി കൃഷ്ണ പ്രസാദ്(32) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
ബിൽഡിങ്ങ് കോൺട്രാക്ടറായ പാലക്കാട്, വലിയപാടം സ്വദേശി സുമേഷ് മേനോൻ സുഹൃത്ത് വെങ്കിടാചലപതി എന്നിവരെയാണ് പുത്തൂരിലുള്ള ബ്യൂട്ടി പാർലറിൽ പൂട്ടിയിട്ട് മർദ്ധിച്ച് കവർച്ച നടത്തിയത്. സുമേഷ് മേനോൻ അരവിന്ദന്റെ പക്കൽ നിന്നു പണം പലിശക്ക് കടം വാങ്ങിയിരുന്നു. അതിന്റെ തിരിച്ചടവ് വൈകിയതിലുള്ള ദേഷ്യത്തിലാണ് അരവിന്ദനും സുഹൃത്ത് കൃഷ്ണപ്രസാദും കൂടി ഇന്നലെ പരാതിക്കാരെ സൂത്രത്തിൽ പുത്തൂരിലുള്ള ബ്യൂട്ടിപ്പാർലറിലേക്ക് വിളിച്ചു വരുത്തി അക്രമിച്ച് കവർച്ച നടത്തിയത്.

പിന്നീട് ഒളിവിൽ പോയ പ്രതികളെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സുമേഷ് മേനോന്റെ പക്കൽനിന്ന് ഒപ്പിട്ടു വാങ്ങിച്ച 12 ചെക്ക് ലീഫുകൾ , പണം, കാർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി യുടെ നേതൃത്വത്തിൽ ASI ഗംഗാധരൻ, SCPO മാരായ K.പ്രമോദ് , C. V. മുരളീധരൻ, CP0 മാരായ K.പ്രദീഷ്, N.ശിവദാസൻ, P.K.രതീഷ് കുമാർ, K.വിമൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications