അട്ടപ്പാടിയിൽ വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്: ഷോളയൂർ പാലവളവിൽ അഗളി എ എസ് പി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എ എസ് പി സ്ക്വാഡും ഷോളയൂർ എസ് ഐ വേലായുധനും ചേർന്നാണ് രാത്രി പ്രതികളെ പിടികൂടിയത്. ചക്രപാണി (53), മകൻ സതീശൻ (28) എന്നിവരെയാണ് പിടികൂടിയത്.
ചിറ്റൂർ, ഷോളയൂർ, വരഗംപാടി ഭാഗങ്ങളിലെ ഊരുകളിൽ സ്ഥിരമായി വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളായി ഇയാൾ ഷാഡോ പോലീസിന്റ നിരീക്ഷണത്തിലായിരുന്നു.

രാത്രി കാലങ്ങളിൽ ഊരുകളിൽ നിന്ന് മദ്യപാമാരുടെ അസഹ്യമായ ശല്യം കാരണം സ്ത്രീകളുടെയും കുട്ടികളുടെയും നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയത്. ലിറ്ററിന് 750 രൂപയിൽ അധികം വില നൽകിയാണ് ഇയാൾ വ്യാജമദ്യം വിൽപ്പന നടത്തി വരുന്നത്.












Click it and Unblock the Notifications