പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിന്‍റെ പ്രധാനി കർണ്ണാടകയിൽ അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്: അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിന്‍റെ പ്രധാനി അറസ്റ്റിൽ. ആലത്തൂർ വേങ്ങനൂർ സ്വദേശി സാദിഖ് എന്ന ആളുടെ ഇന്നോവ കാർ വാങ്ങുവാൻ എന്ന വ്യാജേന രണ്ടുപേർ എത്തി വാഹനം ടിയാന്‍റെ കണ്ണുവെട്ടിച്ചു കടത്തി കൊണ്ട് പോവുകയായിരുന്നു. ഈ കേസിന്‍റെ അന്വേഷണവുമായി പ്രതേക അന്വേഷണ സംഘം തമിഴ്നാട് കർണ്ണാടക, വയനാട് എന്നിവടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ സംഘം ഇതു പോലെ ഒറ്റപ്പാലം മണ്ണൂർ ഭാഗത്തു നിന്ന് ഒരു ക്വിഡ് കാർ ഇതേ രീതിയിൽ കടത്തിയതു മനസിലായി, തുടർന്ന് ഇത്തരം വാഹനം മോഷിച്ചു കൊണ്ടുപോകുന്നത് തമിഴ്നാട് കർണ്ണാടക അതിർത്തി അനേക്കൽ സ്വദേശി ആയ തൗഫീഖ് ഖാൻ എന്നയാളുടെ നിർദേശപ്രകാരം ആണെന്ന് കണ്ടെത്തി അതി സാഹസികമായ കർണ്ണാടകയിൽ വച്ചു അറസ്റ്റ് ചെയ്തു മോഷണ പോയ വാഹനം കണ്ടെത്തി. കേരളത്തിൽ എത്തിച്ചു.

arrest

ആലത്തൂർ DYSP കൃഷ്‌ണദാസിന്‍റെ നിർദേശപ്രകാരം കുഴൽമന്ദം CI സിദ്ധിക്ക്, addl SI ദിനു റൈനി, Scpo താജുദ്ധീൻ, നസീർ അലി, ആലത്തൂർ DYSP Crime Squad അംഗങ്ങൾ ആയ സുനിൽ കുമാർ, റഹിം മുത്തു , ക്യഷ്ണദാസ്,സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവർ അടങ്ങിയതാണ് അന്വേഷണ സംഘം.

ഇതിന് ഒപ്പം പാലക്കാട് ,തൃശ്ശൂർ ജില്ലക്കൾ കേന്ദ്രികരിച്ചു ബൈക്കക്കളിലും കാറിലും സഞ്ചരിച്ചു കവർച്ച നടത്തുന്ന പാലക്കാട് മമ്പറം സ്വദേശി പ്രമോദ് (32)കൊടുമ്പ് സ്വദേശി സുഭാഷ് (24)ഇവരുടെ സുഹൃത്തുക്കൾ ആയ മമ്പറം സ്വദേശി ആദർശ് (28)കിണാശേരി സ്വദേശി സഞ്ജയ് രാജ് എന്ന സഞ്ജു (27)കൊടുമ്പ് സ്വദേശി മനോജ് എന്ന കിളി മനോജ് (30)എന്നിവരെയാണ് സൗത്ത് പോലീസിന്റെ പിടിയിലായി. പാലക്കാട് ജില്ലാ പോലീസ് മേധാവി യുടെ നിർദേശപ്രകാരം കോമ്പിങ്ന്റെ ഭാഗമായി സൗത്ത് പോലീസ് SHO R. മനോജ്‌കുമാറിന്റ നേത്രത്വത്തിൽ സൗത്ത് SI മുരളീധരൻ V.S പോലീസ് സംഘവും കിണാശേരിയിൽ വാഹന പരിശോധന നടത്തുമ്പോൾ പ്രമോദും സുഭാഷും പോലീസ് വാഹനം കണ്ടു തിരിഞ്ഞു പോകാൻ ശ്രമികുമ്പോൾ SI യും പോലീസ് പാർട്ടിയും ചേർന്ന് പിടികൂടി യപ്പോൾ വാഹനത്തിന്റെ നമ്പർ വ്യാജമാണ് എന്ന് മനസിലായയി തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തതതിൽ കവർച്ച കളുടെ ചുരളഴിഞ്ഞത്.

പാലക്കാട് ടൗൺ സൗത്ത് സി. .ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സൗത്ത് എസ് ഐ മുരളീധരൻ, SCPO രമേശ് ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ്.സി.എസ്, സത്താർ സുനീഷ് , ഷാനോസ്, സജീഷ്, തമീം, സൈബർ സെല്ലിലെ ഉദ്യോഗസ്ഥരായ ഷെബിൻ, ഗിരിരാജ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

English summary
Palakkad Local News:vehicle theft case-culprit arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X