പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് വെള്ളട്ടിൽ ബുദ്ധിമുട്ടി ഒരു ഗ്രാമം; ദുരിതം അനുഭവിക്കുന്നത് ഇരുപതോളം കുടുംബങ്ങൾ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: വെള്ളക്കെട്ടിൽ ബുദ്ധിമുട്ടി ഒരു ഗ്രാമം. എല്ലാം കൊണ്ടും ഒന്നാമതായ മൂർക്കനാടു പഞ്ചായത്തിന്റെ 150 മീറ്റർ മാറി 20 ഓളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിലേയ്ക്കുള്ള വഴി ചെളികുളമായിരിക്കുകയാണ്. കേരളത്തിൽ ഒരു പഞ്ചായത്തിലും ഇതു പൊലെ ഒരു വഴിയും അതിലൂടെ പോകേണ്ടി വരുന്ന കുടുംബങ്ങളെയും കാണില്ല.

മൂർക്കനാടു പഞ്ചായത്തിന്റെയും നായർ പടിയുടെയും ഇടയിൽ 13ാം വാർഡിനെയും എട്ടാം വാർഡിനെയും വേർതിരിയ്ക്കുന്ന പനച്ചി കുഴി ഇടവഴിയാണ്. വഴിക്ക് ആകെ 150 മീറ്റർ നീളമാണ് ഉള്ളത് മഴക്കാലത്ത് ഇടവഴിയിൽ വെള്ളം ഒഴുകറുണ്ട് കഴിഞ്ഞ ഭരണസമതി 80000 രൂപ അനുവദിച്ച് 50 മീറ്റർ നീളത്തിൽ ഇരു വശവും മൂന്ന് അടി ഉയരത്തിൽ കരിങ്കൽ കെട്ടിയിരുന്നു.

Moorkkanad

ഈ ഭരണ സമതി വന്ന ആദ്യ വർഷം 120000 രൂപ മുടക്കി 20 മീറ്റർ കോൺക്രീറ്റ് സ്ലാബ് ഇടുകയും ചെയ്തു തുടർന്ന് യാതൊരു പ്രവർത്തിയും നടന്നിട്ടില്ല. ഇരുവശവും കെട്ടിയതിന്റെ മുന്നിലായി ഒരു സൗകാര്യ വ്യക്തി വീട്ടിലേക്ക് കാർ കൊണ്ടു പോകുന്നതിന് ഇടവഴി മണ്ണിട്ട് റോഡാക്കുകയും ചെയ്തു. ഇപ്പോൾ മഴപെയ്താൽ വെള്ളം കെട്ടി നിന്ന് നടക്കാൻ പറ്റാത്ത അവസ്ഥയാണ് കാർ കൊണ്ടു പോകുന്നതിന് മണ്ണിട്ടുനികത്തിയ ഭാഗത്ത് സ്ലാബ് ഇട്ടാൽ ഈ വെള്ളക്കെട്ട് ഉണ്ടാകുകയില്ല മണ്ണിട്ടുനികത്തിയതു് നിയമവിരുദ്ധമായ പ്രവർത്തിയാണ്. അധികാരികൾ കണ്ടിട്ടും യാതൊരു നടപടിയും ഇല്ല ദയവാഴി പഞ്ചായത്തു ഭരണ സമതി ഈ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കിയാൽ കുറച്ചു കുടുംബങ്ങളുടെ ദുരവസ്ഥ മാറും.

English summary
Palakkad Local News about village in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X