അഭിമന്യുവിന്റെ കൊലപാതകത്തിന് മറവിൽ പൊതുപ്രവർത്തകരെ വേട്ടയാടുന്നെന്ന് ആരോപണം
പാലക്കാട് : എറണാകുളത്ത് എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മറവില്‍ അതുമായി യാതൊരു നിലയ്ക്കും ബന്ധമില്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടി - ഫ്രട്ടേണിറ്റി നേതാക്കളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന പാലക്കാട് ജില്ലയിലെ പോലീസിന്റെ നീക്കം അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം ഫ്രട്ടേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറയുടെ വീട്ടില്‍ നടന്ന പോലീസ് റെയ്ഡ് അദ്ദേഹത്തെ സമൂഹ മധ്യത്തില്‍ അപകീര്‍ത്താന്‍ ആസൂത്രണം ചെയ്തത് മാത്രമാണ്.
പാലക്കാട് ജില്ലയിലെ പല ഭാഗത്തുമുള്ള വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുടേയും ഫ്രട്ടേണിറ്റി നേതാക്കളുടേയും വീട്ടില്‍ രാത്ര സമയത്തുള്‍പ്പെടെ പോലീസ് എത്തി സമാനമായ രീതിയില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. തികച്ചും ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ചരിത്രം മാത്രമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ആരുടെയോ ഏജന്‍സിപ്പണിയാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം നടപടി തുടരാന്‍ പാടില്ല.

കേരളത്തിലെ കാമ്പസുകളിലെ അക്രമോത്സുകവും ഫാസിസ്റ്റ് പ്രവണതയുമുള്ള സമീപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ജനാധിപത്യമുന്നേറ്റങ്ങള്‍ സൃഷ്ടിച്ച ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം ജനാധിപത്യവിരുദ്ധരേയും അക്രമ രാഷ്ടരീയത്തിന്റെ വക്താക്കളേയും അലോസരപ്പെടുത്തുക സ്വാഭാവികമാണ്. അതുകൊണ്ട് എറണാകുളത്തെ മഹാരാജാസ് കോളേജില്‍ നടന്ന ദൗര്‍ഭാഗ്യകരമായ കൊലപാതകത്തെ മറയാക്കി അത്തരം സംഭവങ്ങള്‍ കാമ്പസുകളിലുണ്ടാകാതിരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ഫ്രട്ടേണിറ്റിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ജനാധിപത്യവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്.
പാലക്കാടി ജില്ലയിലെ ചില പോലീസുദ്യോഗസ്ഥര്‍് ആ ദുശക്തികളുടെ ചട്ടുകമായി വര്‍ത്തിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് കേരളാ പോലീസിന് ചേര്‍ന്നതല്ല, ഇത്തരത്തില്‍ പദവി ദുരുപയോദം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം. ഇനിയും ഇത്തരം നീക്കം പോലീസിന്റെ ഭാഗത്തു നിന്ന് തുടര്‍ന്നാല്‍ ശകതമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക പാര്‍ട്ടി നിര്‍ബന്ധിതമാകും. പ്രക്ഷോഭ പരിപാടികളുടെ സൂചനയെന്ന നിലയില്‍ കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടിയാവശ്യപ്പെട്ട് എസ്പി ഓഫീലേക്ക് പാര്‍ട്ടി നാളെ (ജൂണ്‍ 10) മാര്‍ച്ച് നടത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications