പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്: ജനവാസമേഖലയില്‍ കാട്ടുപന്നികള്‍ വിലസുന്നു,കൃഷിനാശവും ജനജീവിതത്തിന് ഭീഷണിയും!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഒറ്റപ്പാലത്ത് ജനവാസ മേഖലകളില്‍ കാട്ടുപന്നിക്കൂട്ടങ്ങള്‍ വിലസുന്നു. കൃഷി നശിപ്പിച്ചും മറ്റും കൂട്ടമായി തെരുവിലിറങ്ങുന്ന പന്നികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. ഒറ്റപ്പാലം നഗരസഭ പരിധിയിലും, അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് കാട്ടുപന്നി ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്. ഒറ്റപ്പാലത്ത് തെന്നടി ബസാറിലും, പാലപ്പുറത്തും, എസ്.ആര്‍.കെ. നഗറിലും, കണ്ണിയംപുറത്തുമാണ് പന്നി ശല്യം രൂക്ഷമായുള്ളത്. അമ്പലപ്പാറയില്‍ ചുനങ്ങാട് മുരുക്കുംപറ്റയിലെ സമീപ പ്രദേശങ്ങളിലും, അമ്പലപ്പാറയിലും, അറവാക്കാട് ഭാഗങ്ങളിലും പന്നിക്കൂട്ടങ്ങള്‍ വിളയാടുകയാണ്.

രാത്രികാലങ്ങളില്‍ കൂട്ടമായി പുറത്തിറങ്ങുന്ന പന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് പതിവായി. ഇതോടെ കര്‍ഷകര്‍ സാമ്പത്തിക നഷ്ടത്തിലാവുന്നു. ചില സ്ഥലങ്ങളില്‍ പന്നികളെ പേടിച്ച് കൃഷിയിറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. എത്ര സുരക്ഷ ഒരുക്കിയാലും വിള നശിപ്പിക്കുകയാണ് പന്നികളെന്ന് കര്‍ഷകര്‍ പറയുന്നു.

palakkadmap-

റോഡരുകുകളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന പന്നികള്‍ വഴിയാത്രക്കാര്‍ക്കും, ഇരു ചക്രവാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്. രാത്രി സമയങ്ങളില്‍ റോഡുകളിലൂടെ വിലസുന്ന പന്നികള്‍ അപകടം ഉണ്ടാക്കുന്നത് പതിവാണ്. ഇവയുടെ ശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തത് കര്‍ഷകര്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു.
English summary
palakkad Local News wild animals in populated areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X