പാലക്കാട് സ്ക്കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: ജില്ലയിലെ സ്കൂൾ കേന്ദ്രികരിച്ചു കഞ്ചാവ് വിൽപന നടത്തുന്ന പ്രതിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പിടി കൂടി. പാലക്കാട് മിഷൻ സ്കൂൾ പരിസരത്തു വച്ച് 350 gm നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽ പെട്ട കഞ്ചാവ് കൈവശം വെച്ച് വില്പന നടത്തുന്ന കോട്ടയം തഴത്തങ്ങാടി സ്വദേശി യായ ബിലാൽ (21) എന്ന ചെറുപ്പക്കാരനെ പാലക്കാട് ടൌൺ സൗത്ത് പോലീസ് പിടികൂടി.
സ്കൂൾ കേന്ദ്രികരിച്ചു പോലീസ് പട്രോളിംഗ് നടത്തുന്ന സമയം പാലക്കാട് മിഷൻ സ്കൂൾ പരിസരത്തു വച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തമിഴ്നാട് തേനി യിൽ നിന്നാണ് കഞ്ചാവ് വാങ്ങിയാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തി വരുന്നത്.

ലഹരി വിമുക്ത ക്യാംപസ് ക്യാമ്പയിൻ ന്റെ ഭാഗമായി പാലക്കാട് ടൌൺ സൗത്ത് ഇൻസ്‌പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ മുരളീധരൻ, ഷാഹുൽ ഹമീദ്, സി പി ഒമാരായ സാജിദ് , അബ്‌ദുൾ സത്താർ ,മുഹമ്മദ് ഷാനോസ്,സജീഷ് ,മുഹമ്മദ് തമീം,റിയസുദ്ധീൻ, സിജി, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications