Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽ​ഡിഎഫ് സംഘർഷം

പാലക്കാട്: ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യു ഡി എഫ്- എൽ​ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സി പി എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നടത്തിയ യു ഡി എഫിന്റെ വിജയാഹ്ലാദമാണ് സംഘർഷത്തിന് ഇടയാക്കിയത്. ഓഫീസിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത് സി പി എം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇരുവിഭാ​ഗത്തെ പ്രവർത്തകരെയും പിടിച്ചുമാറ്റുകയായിരുന്നു. എന്നാൽ യു ഡി എഫ് പ്രവർത്തകർ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ തുടരുകയാണ്.

അതേ സമയം ലോക് സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ആണ് വീണ്ടും മേൽക്കൈ നേടിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ബി ജെ പി അക്കൗണ്ട് തുറക്കുകയും ചെയ്തു. എൽ ഡി എഫിന് ഇത്തവണയും ഒരു സീറ്റിൽ എൽ ഡി എഫ് ഒതുങ്ങി. ലോക് സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോ​ഗിക പ്രതികരണം നടത്തിയിരുന്നു.

Election

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്‌ അനുകൂലമായ ജനവിധിയാണ്‌ കേരളത്തിൽ പൊതുവിലുണ്ടാവാറുള്ളതെന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എൽ ഡി എഫിന്‌ ഒരു സീറ്റ്‌ മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചതെന്നും സി പി എം പറയുന്നു.

ഒരു സീറ്റ്‌ പോലും പാർടിക്ക്‌ ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്‌. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ്‌ പാർടി സ്വീകരിച്ചിട്ടുള്ളത്‌. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച്‌ തിരുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായാണ്‌ തുടർന്ന്‌ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ എൽ ഡി എഫിന്‌ സാധിച്ചത്‌ എന്നും സി പി എം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+