എത്തിയത് ലോട്ടറി വാങ്ങാനെന്ന പേരില്‍ എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോട്ടറി അടിച്ചുമാറ്റി
കാഴ്ചയില്ലാത്ത ആളുടെ ലോട്ടറിയാണ് തട്ടിയെടുത്തത്. പാലക്കാട് ആണ് സംഭവം. ലോട്ടറി വാങ്ങാൻ എന്നു പറഞ്ഞെത്തിയ ആൾ ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു.

ജീവിക്കാൻ വേണ്ടി വെയിലത്തും മഴയത്തും ലോട്ടറി വിൽപന നടത്തുന്ന ആളുകളെ നമ്മൾ കണ്ടുകാണും. കയ്യിലെ ലോട്ടറി വിറ്റ് ലഭിക്കുന്ന പണം കൊണ്ട് വേണം അവർക്ക് ഭക്ഷണം കഴിക്കാൻ പോലും.
ഇത്തരത്തിലുള്ള ആളുകളെ പറ്റിച്ച് പോകുന്ന ആളുകളുടെ വാർത്തകളും നമ്മൾ വായിച്ചിട്ടുണ്ടാവും. ഇപ്പോൾ ലോട്ടറി വിൽപ്പനക്കാരൻെറെ ലോട്ടറി തട്ടിയെടുത്തതായി പരാതി.
കാഴ്ചയില്ലാത്ത ആളുടെ ലോട്ടറിയാണ് തട്ടിയെടുത്തത്. പാലക്കാട് ആണ് സംഭവം. ലോട്ടറി വാങ്ങാൻ എന്നു പറഞ്ഞെത്തിയ ആൾ ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. റോബിൻസൺ റോഡിൽ താമസിക്കുന്ന മായാകണ്ണന്റെ ലോട്ടറികളാണ് തട്ടിയെടുത്തത്. പതിനായിരം രൂപ വിലയുള്ള ലോട്ടറികൾ നഷ്ടമായതായി മായാകണ്ണൻ പറഞ്ഞു.
ഇതാദ്യമല്ല ഇത്തരം സംഭവം. ലോട്ടറി തട്ടിയെടുക്കുക മാത്രം അല്ല പലതരത്തിലുള്ള തട്ടിപ്പും നടക്കാറുണ്ട്. സാധാരണ തെരുവിൽ ലോട്ടറി നടന്നു വിൽക്കുന്ന ആളുകളാണ് അധികവും തട്ടിപ്പിനിരയാവുക.. ലോട്ടറി നമ്പർ തിരുത്തി ഉൾപ്പെടെ പറ്റിക്കാറുണ്ട് ചിലർ.
സമ്മാനാഹർമായ ഭാഗ്യക്കുറിയുടെ ഒന്നിലധികം കളർ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്ത് പല കച്ചവടക്കാരിൽനിന്ന് ചെറിയ സമ്മാനത്തുക കൈക്കലാക്കുന്ന രീതിയുമുണ്ട്. 500 രൂപവരെയുള്ള സമ്മാനത്തുക വിൽപനക്കാർ തന്നെയാണ് നൽകുക. ഭാഗ്യക്കുറി സ്‌കാൻചെയ്ത് പ്രിന്റ് എടുത്ത് യഥാർഥനമ്പർ മായ്ച്ചശേഷം സമ്മാനർഹമായ നമ്പർ അച്ചടിച്ച് വീണ്ടും പ്രിന്റെടുത്ത് തട്ടിപ്പ് നടത്താറുണ്ട്. സമ്മാനാർമായ നമ്പറിനോട് സാമ്യമുള്ള നമ്പർ ചുരണ്ടിമാറ്റിയും എഴുതിച്ചേർത്തും തട്ടിപ്പുനടത്തുന്നുവരുമുണ്ട്

കാഴ്ചക്കുറവുള്ളവരും പ്രായംചെന്നവരും ഭിന്നശേഷിക്കാരുമായ ഭാഗ്യക്കുറി കച്ചവടക്കാരാർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാവാറുണ്ട്.
ഇത്തരം സംഭവങ്ങൾ വർധിച്ചതോടെയാണ് ഭാഗ്യക്കുറിവകുപ്പ് ഇതിന് പരിഹാരം കൊണ്ടുവരാൻ ഒരുങ്ങുന്നുണ്ട്.
ഭാഗ്യക്കുറി നമ്പർ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താൻ സംസ്ഥാനത്ത് തിളങ്ങുന്ന ഭാഗ്യക്കുറി വരും എന്ന റിപ്പോർട്ട് വന്നിരുന്നു,
പുതിയ ഭാഗ്യക്കുറിയിൽ സമ്മാനത്തുക, നമ്പർ, തീയതി എന്നിവ തിളങ്ങുന്ന (ഫ്‌ളൂറസെന്റ്) അക്ഷരത്തിലായിരിക്കും. കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താൻ ശ്രമിച്ചാൽ ഫോട്ടോസ്റ്റാറ്റിൽ തിളക്കമുണ്ടാകില്ല. കറൻസിനോട്ടുകളിലേതിന് സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയിൽ അച്ചടിക്കും എന്നായിരുന്നു റിപ്പോർട്ട്.
അടുത്തിടെ ഇത്തരത്തിലുള്ള തട്ടിപ്പ് കൂടിവ രുന്നു...പുതിയ സംവിധാനം വഴി ഇതോടെ ഒരു പരിധിവരെ ഇത്തരത്തിൽ ഉള്ള തട്ടിപ്പുകൾക്ക് അവസാനമാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications