Get Updates
Get notified of breaking news, exclusive insights, and must-see stories!

അടക്ക മോഷ്ടിച്ചെന്നാരോപണം: മാനസിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം

പാലക്കാട്: അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനെയാണ് ആളുകള്‍ ക്രൂരമായി മര്‍ദിച്ചത്. മുരളീധരന്റെ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.

ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാടത്ത് പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മുരളീധരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം

theft

അടക്ക മോഷ്ടിച്ചെന്നാരോപിച്ച് മുരളീധരനെ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിന്നീട് ഡി വൈ എസ് പിയെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+