മദ്യപിച്ചെത്തി യുവതിയുടെ തലക്കടിച്ചു, കൊല ഉറപ്പാക്കാൻ വയറിൽ കുത്തി; കൂടെ താമസിച്ചയാൾ അറസ്റ്റിൽ
പാലക്കാട്; തമിഴ്നാട് സ്വദേശിയായ സെൽവിയെ (39)യുടെ കൊലപാതകത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി മുട്ടിൽ വീട്ടിൽ
ഹംസയെ (52) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സെൽവിയുടെ കൂടെ കഴിഞ്ഞിരുന്നയാളാണ്.ശനിയാഴ്ചയാണ് സെൽവിയെ താഴെ കക്കുപ്പടി ഊരിനടുത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Recommended Video

തമിഴ്നാട് വില്ലുപുരത്തിനടുത്ത് കല്ലകുറിച്ചി സ്വദേശിയായ സെൽവി ഹംസയുടെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് ഇവർ തൃശ്ശൂരിൽ എത്തിയത്. ഭാര്യയുടെ പ്രസവം കഴിഞ്ഞ പിന്നാലെ ഇയാൾ ശെൽവിയെ ഒപ്പം കൂട്ടുകയായിരുന്നു. പിന്നീട് തൃശ്ശൂർ വീട്ടു. ആദ്യം വയനാട്ടിലായിരുന്നു ഇരുവരും കഴിഞ്ഞത്. അവിടെ നിന്ന് അട്ടപാടി പാടവയലിലും പിന്നീട് അവിടെ നിന്ന് കക്കുപടിയിലേക്ക് മാറുകയും ചെയ്തു.
വെള്ളിയാഴ്ച മദ്യപിച്ചെത്തിയ ഹംസ തർക്കത്തിനിടയിൽ ശെൽവിയെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറ്പാക്കാൻ പിന്നീട് പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയും മരണം ഉറപ്പാക്കാൻ വയറിൽ കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഇവിടെ നിന്ന് പിന്നീട് ഇയാൾ തൃശ്ശൂരിലേക്ക് ബൈക്കി രക്ഷപ്പെടുകയായിരുന്നു. ഹംസയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുണ്ട്. സെൽവിയ്ക്ക് മൂന്ന് മക്കളും.












Click it and Unblock the Notifications