• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അവര്‍ നാട്ടിലേക്ക് മടങ്ങി തുടങ്ങി..... പക്ഷേ, ഇനിയും വെല്ലുവിളി, പാലക്കാട് കാത്തിരിക്കുന്നത്!!

പാലക്കാട്: ലോക്ഡൗണില്‍ ഇളവ് വന്നതോടെ പല സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ എങ്ങനെ പോകുമെന്ന് നേരത്തെയുള്ള ആശങ്ക. തൊഴില്‍ വകുപ്പ് മറ്റ് വകുപ്പുകളുടെ സഹകരത്തോടെ നടത്തിയ ഇടപെടലുകള്‍ ഈ പ്രതിസന്ധി പരിഹരിച്ചിരിക്കുകയാണ്. സമൂഹ വ്യാപനമായിരുന്നു പ്രധാന ആശങ്ക. ഇവര്‍ പണിയില്ലാതെ എങ്ങനെ ജീവിക്കുമെന്നും ചോദ്യമുയര്‍ന്നിരുന്നു. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ കഞ്ചിക്കോട് 63 പേരുമായി തുടങ്ങിയ ക്യാമ്പ് വിജയകരമായിരുന്നു.

എല്ലായിടത്തും ക്യാമ്പ് തുറക്കുന്നത് പ്രായോഗിക അല്ലെന്നതിനാല്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങളെല്ലാം ക്യാമ്പുകള്‍ എന്ന രീതിയില്‍ ജാഗ്രത പുലര്‍ത്തി. പാചകം ചെയ്ത് നല്‍കുന്ന ഭക്ഷണം പലര്‍ക്കും ഇഷ്ടമാകില്ലെന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാനുള്ള കിറ്റുകളാണ് നല്‍കിയത്. തദ്ദേശസ്ഥാപനങ്ങളും മറ്റ് വകുപ്പുകളും സംഘടനകളും ഇതിനായി സഹായിച്ചു. ഇവിടെയുള്ളവരുടെ ആധാര്‍ വിവരങ്ങളും മറ്റും ശേഖരിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

അതേസമയം ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പും കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉള്ളവരാണെങ്കിലും ഇവിടെ നിന്ന് റേഷന്‍ വാങ്ങാനുള്ള സൗകര്യം ഇവര്‍ക്ക് ചെയ്ത് കൊടുത്തു. നാട്ടില്‍ പോകാനാവാത്തതിന്റെ ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. ഇവരുടെ സംശയങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പല ഭാഷകളിലും പ്രാവീണ്യമുള്ളവരുടെ സേവനം ഉറപ്പാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അതിനോട് സഹകരിക്കാന്‍ രാജസ്ഥാനിയായ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

cmsvideo
  First special train from Delhi to Kerala arrives in Thiruvananthapuram | Oneindia Malayalam

  ഇവിടെയുള്ള 28201 അതിഥി തൊഴിലാളികളില്‍ 1208 പേര്‍ ഇതുവരെ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ളവരില്‍ എട്ടായിരത്തോളം പേര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവ് വന്നതോടെ പലരും ജോലിക്ക് പോയി തുടങ്ങിയിട്ടുണ്ട്. ഒഡീഷയിലേക്ക് ഒരു ട്രെയിനാണ് ഇപ്പോള്‍ പാലക്കാട് നിന്ന് പോയത്. ട്രെയിന്‍ സൗകര്യം ലഭിക്കുന്നതിനനുസരിച്ച് ബാക്കിയുള്ളവരെ പറഞ്ഞയക്കാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്.

  രാഹുലിന്റെ കൗണ്ടര്‍ അറ്റാക്ക്....ഒരൊറ്റ ലക്ഷ്യം, തുടക്കമിട്ടു, അവരെ എന്ത് വന്നാലും കൈവിടില്ല!!

  കേരളത്തെ ഞെട്ടിച്ച് കൊവിഡ് കേസുകളിൽ കുതിപ്പ്! ഇന്ന് 26 പേർക്ക് കൊവിഡ്, കാസർകോഡ് 10 പേർക്ക് രോഗം

  English summary
  migrant labours returns to their states
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more