പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയ്ക്കും മകനും നിന്ന് തിരിയാന്‍ നേരമില്ല, 2 പേരും സ്ഥാനാര്‍ത്ഥികള്‍, കളം പിടിക്കാന്‍ ബിജെപി!!

Google Oneindia Malayalam News

വാളയാര്‍: തിരഞ്ഞെടുപ്പ് ചൂടെന്ന് പറഞ്ഞാല്‍ ഒന്നൊന്നര ചൂടിലാണ് ഈ വീട്. പറഞ്ഞ് വരുന്നത് ഇവിടെ രണ്ട് പേരും സ്ഥാനാര്‍ത്ഥികളാണ്. എവിടെയാണെന്ന് സ്വാഭാവികമായും ചോദ്യം വരാം. കൊടുമ്പ് കാഞ്ഞിരംകുന്ന കെസി കളത്തില്‍ വീട്ടിലാണ് തിരഞ്ഞെടുപ്പ് തിരക്ക് കടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഈ വീട്ടില്‍ നിന്നാണ്. ദീപകും അമ്മ രഞ്ജിത മണികണ്ഠനുമാണ് ആ സ്ഥാനാര്‍ത്ഥികള്‍.

1

കൊടുമ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഓലശ്ശേരിയിലാണ് ദീപക് മത്സരിക്കുന്നത്. ഇവിടെ വിജയ പ്രതീക്ഷയിലാണ് ബിജെപി. അതുകൊണ്ട് തന്നെ സജീവ പ്രചാരണത്തിലാണ് ദീപക്. അമ്മ രഞ്ജിത മണികണ്ഠന്‍ കരിങ്കരപ്പുള്ളി ബ്ലോക്ക് ഡിവിഷനിലാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എന്നാല്‍ സസ്‌പെന്‍സ് ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല. മകന്‍ കൊടുമ്പ് പഞ്ചായത്തിലേക്കും ഭാര്യ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലേക്കും ജനപ്രതിനിധിയായി എത്തുമെന്ന പ്രതീക്ഷയിലാണ് ഗൃഹനാഥന്‍ മണികണ്ഠന്‍. ഇവരുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും അദ്ദേഹമാണ്.

ബിജെപിയുടെ വിജയപ്രതീക്ഷയാണ് ഇവര്‍ രണ്ട് പേരും. പാലക്കാട് ജില്ലയില്‍ തന്നെ ബിജെപിക്ക് ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയുടെ കൊടുമ്പ് പഞ്ചാബയത്ത് കമ്മിറ്റി പ്രസിഡന്റാണ് ദീപക്. രഞ്ജിത മഹിളാമോര്‍ച്ചയുടെ കൊടുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. അതേസമയം ഇവരുടെ ജനപ്രീതിയും മേഖലയില്‍ നല്ല നിലയിലാണ്. കടുത്ത വെല്ലുവിളി മറ്റ് പാര്‍ട്ടികളില്‍ നിന്നും ഇവര്‍ നേരിടുന്നുണ്ടെങ്കില്‍ വിജയപ്രതീക്ഷയുണ്ടെന്ന് രണ്ട് പേരും പറയുന്നു.

ഇവരുടെ പ്രചാരണവും കുറച്ച് വെറൈറ്റിയാണ്. രാവിലെ മുഴുവന്‍ മകനൊപ്പം പ്രചാരണ രംഗത്ത് അമ്മ രഞ്ജിതയുണ്ടാവും. അപ്പോള്‍ അമ്മ എങ്ങനെ പ്രചാരണം നടത്തുമെന്നാവും ചോദ്യം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മകനെയും കൂട്ടി കരിങ്കരപ്പുള്ളിയിലേക്ക് തനിക്കായി വോട്ടുപിടിക്കാന്‍ രഞ്ജിതയും ഇറങ്ങും. മണികണ്ഠന്‍ എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ടാവും. ഇവരുടെ സഹോദരി ദിവ്യയും പ്രചാരണത്തിന് മുന്നിലുണ്ട്. ഇവര്‍ വിവാഹം കഴിഞ്ഞ് ഒലവക്കോടാണ് താമസം.

English summary
palakkad: mother and son from same house contesting in bjp ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X