പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 17ാം വാര്‍ഡില്‍ യുഡിഎഫിന് പുതിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി, ഇനി പൊടിപാറും!!

Google Oneindia Malayalam News

പാലക്കാട്: തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുന്ന യുഡിഎഫിന് പാലക്കാട് കോര്‍പ്പറേഷനിലെ 17ാം വാര്‍ഡില്‍ പുതിയ ഓഫീസ്. പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ എംപിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട നഗരസഭാ ഭരണം തിരിച്ചുപിടിക്കുക എന്നുള്ളതാണ് പാര്‍ട്ടിയുടെ നയം. അതിന് വേണ്ടിയുള്ള ദൃഢപ്രതിജ്ഞ എടുത്താണ് ഓരോ യുഡിഎഫുകാരും മത്സരിക്കുന്നതെന്ന് ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

1

17ാം വാര്‍ഡ് എന്നും എപ്പോഴും ഐക്യജനാധിപത്യ മുന്നണിയുടെ ഉരുക്ക് കോട്ടയാണ്. ഇത്തവണയും അത് അങ്ങനെ തന്നെ നിലനില്‍ക്കും. ഈ കോട്ടയില്‍ ഇത്തവണ നമ്മള്‍ നിര്‍ത്തുന്നത് ചെറുപ്പക്കാരനായ എല്ലാവരുടെയും കാര്യങ്ങളില്‍ ഓടി നടന്ന് ഇടപെടുന്ന സെയ്തു മീരാന്‍ ബാബുവിനെയാണ്. ഈ നാട്ടുകാര്‍ക്കൊക്കെ രാഷ്ട്രീയം നോക്കാതെ തന്നെ സഹായം ചെയ്യാന്‍ മനസ്സുള്ളയാളാണ് അദ്ദേഹം. ഇത്തവണ അദ്ദേഹത്തെ തന്നെ 17ാം വാര്‍ഡ് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡാണ് 17. ഇവിടെ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയാണ് സെയ്ത് മീരാന്‍ ബാബു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തേരോട്ടം ഇനി വരാനിരിക്കുന്ന കോര്‍പ്പറേഷന്‍-നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. പാലക്കാട് നഗരസഭയിലെ പ്രധാന വ്യാപാര മേഖലയായ മേട്ടുപാളയം അടങ്ങുന്നതാണ് 17ാം വാര്‍ഡ്. ഇത്തവണ പാലക്കാട് പൊതുവേ അനുകൂല അന്തരീക്ഷമാണെന്നും യുഡിഎഫ് വിശ്വസിക്കുന്നുണ്ട്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് സെയ്ദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നേതാക്കളാണ് എംഎം ഹമീദ്, പിവി രാജേഷ്, ടിപി സക്കറിയ, ഹസന്‍ മുഹമ്മദ് ഹാജി, റിസ്വാന തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. പുതിയ ഓഫീസ് വരുന്നതോടെ പ്രവര്‍ത്തനവും ശക്തമാകുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. ജില്ലയിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത് സാധാരണ വിജയമല്ലെന്ന് തെളിയിക്കാന്‍ യുഡിഎഫിന് അത്യാവശ്യമാണ്.

English summary
palakkad mp sreekandan inaugrate new udf office in 17the ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X