പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്നിയങ്കത്തിൽ വിജയിച്ച് നഗരസഭാ അധ്യക്ഷ സ്ഥാനത്ത്: പാലക്കാടിന്റെ വികസന കാഴ് ചപ്പാട് പങ്കുവെച്ച് കെ പ്രിയ

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയ ജില്ലകളിലൊന്നാണ് പാലക്കാട്. തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിച്ചതിന് പിന്നാലെ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വനിതാ നേതാവാണ് കെ പ്രിയ അപ്രതീക്ഷിതമായാണ് നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഏറെ സന്തോഷമുണ്ടെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപത ഒഴിവുകള്‍ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപത ഒഴിവുകള്‍

Recommended Video

cmsvideo
Special Interview: കന്നി വിജയത്തിൽ തന്നെ നഗരസഭാ അധ്യക്ഷ; പാലക്കാടിന്റെ വികസന കാഴ്​ചപ്പാട്​ പങ്കുവെച്ച് കെ പ്രിയ

2015- 20കാലയളവിൽ ബിജെപി കാഴ്ചവെച്ച ഭരണത്തിന്റെ പ്രതിഫലമെന്നോണമാണ് ഇത്തവണ ഭരണത്തുടർച്ചയുണ്ടായിട്ടുള്ളതെന്നും പ്രിയ വിലയിരുത്തുന്നു. സഹകൌൺസിലർമാരുമായി കൂടിയാലോചിച്ച് വ്യക്തവും സമഗ്രവുമായ വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു. അതിനായി അവരുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും പ്രിയ പറയുന്നു.

 palakkadmap-1

കേന്ദ്രസർക്കാരിന് കീഴിലുള്ള അമൃതം പദ്ധതി പോലുള്ളയ്ക്ക് കീഴിൽ നിരവധി പദ്ധതികൾ പൂർത്തീകരിച്ച് വരികയാണ്. അത് പൂർത്തിയാക്കുന്നതിനൊപ്പം മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ കണ്ടെത്തണം എന്നീ ലക്ഷ്യങ്ങളാണ് നഗരസഭാ ചെയർപേഴ്സൺ മുന്നോട്ടുവെക്കുന്നത്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിമായുള്ള മാർഗ്ഗങ്ങൾ കൊണ്ടുവരാൻ കരുതുമെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുമെന്നും അവർ പറയുന്നു. ആവശ്യമായ പദ്ധതികളും അതിനായി ആവിഷ്കരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

English summary
Palakkad municipality chairperson shares her viewpoints about development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X