പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കൂറ്റൻ വിജയവുമായി ബിജെപി; കേരളത്തിലെ ഗുജറാത്തെന്ന് സന്ദീപ് വാര്യർ.. രണ്ടക്കം തികയ്ക്കാനാകാതെ എൽഡിഎഫ്

Google Oneindia Malayalam News

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട മത്സരങ്ങളിലൊന്നാണ് പാലക്കാട് നഗരസഭയിലേത്. ഇത്തവണ എന്ത് വിലകൊടുത്തും നഗരസഭയിൽ നിന്ന് ബിജെപിയെ പുറത്താക്കും എന്നായിരുന്നു എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചത്. എന്നാൽ ഇരുമുന്നണികളുടേയും പ്രതീക്ഷകളെ തല്ലിക്കെടുത്തി നഗരസഭ ഭരണം ബിജെപി നേടി. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ശക്തമായ ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരം

ഇക്കുറി അതിശക്തമായ ത്രികോണമത്സരമായിരുന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നടന്നത്. ബിജെപിയെ പുറത്ത് നിർത്താനായി അരയും തലയും മുറുക്കി ഇരു മുന്നണികളും പ്രചരണം സജീവമാക്കി. കുറഞ്ഞത് 20 വരെ സീറ്റുകളെങ്കിലും തങ്ങൾക്ക് നേടാൻ കഴിയുമെന്നായിരുന്നു യുഡിഎഫും എൽഡിഎഫും അവകാശപ്പെട്ടത്.

പോളിംഗ് ശതമാനത്തിലെ ഇടിവ്

പോളിംഗ് ശതമാനത്തിലെ ഇടിവ്

ബിജെപിയിലെ ഭിന്നതകളും പോളിംഗ് ശതമാനത്തിലെ ഇടിവും ഇരുമുന്നണികളുടേയും പ്രതീക്ഷ ഉയർത്തുന്നതായിരുന്നു. ബിജെപിക്ക് നിർണായക സ്വാധീനമുള്ള സ്വാധീനമുള്ള മൂത്താൻ സമുദായത്തിന് മേൽക്കൈയുള്ള പാലക്കാട് നഗരസഭയിലെ 42, 46 ,49, 50 വാർഡുകളിൽ ഇക്കുറി പോളിംഗ് കുത്തനെ കുറഞ്ഞിരുന്നു.

 ആശങ്കയോടെ

ആശങ്കയോടെ

ബിജെപിക്ക് വ്യക്തമായ മേൽക്കൈ ഉള്ള വാർഡുകളിലെല്ലാം പോളിംഗ് ശതമാനം 60 ശതമാനത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. വോട്ടർ പട്ടികയിൽ ഇക്കുറി പുതിയ വോട്ടർമാർ നിരവധി കടന്ന് കൂടിയിട്ടും വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ ഇടിവിൽ ബിജെപി ആശങ്കയിലായിരുന്നു.

വൻ വിജയം

വൻ വിജയം

അതേസമയം നഗരസഭ ഭരണം കൈവിടില്ലെന്ന ആത്മവിശ്വാസം നേതാക്കൾ പുലർത്തി. 30 മുതൽ 35 സീറ്റുകൾ വരെയായുരുന്ന ബിജെപി അവകാശപ്പെട്ടത്. ഫലം വന്നോപ്പോൾ 29 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലേക്കും വിജയിച്ചു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് നഗരസഭയിൽ വീണ്ടും ബിജെപി; തകർന്നടിഞ്ഞ് എൽഡിഎഫും യുഡിഎഫും
അഞ്ച് സീറ്റുകൾ അധികം

അഞ്ച് സീറ്റുകൾ അധികം

യുഡിഎഫിന്റെ രണ്ട് വിമതരും വെൽഫെയർ പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും വിജയിച്ചിട്ടുണ്ട്.2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. അഞ്ച് സീറ്റുകളാണ് ഇക്കുറി ബിജെപി അധികമായി നേടിയത്. കഴിഞ്ഞ തവണ യുഡിഎഫിന് 18സീറ്റായിരുന്നു ലഭിച്ചത്. ഇതാണ് ഇക്കുറി 14ആയത്.കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ എൽഡിഎഫ് ആറിലേക്ക് ചുരുങ്ങി.

ഗുജറാത്തെന്ന്

ഗുജറാത്തെന്ന്

പാലക്കാട് നഗരസഭ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പ്രതികരിച്ചു. ജനം കോൺഗ്സിന്റെ വാദങ്ങൾ തള്ളിയിരിക്കുകയാണ്. ഇതുവരെ പാലക്കാട് ജില്ലയിൽ ജയിക്കാത്ത സ്ഥലങ്ങളിൽ പോലും ബിജെപിക്ക് വിജയിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു

യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ച് ട്വന്റി 20, കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി!!യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ച് ട്വന്റി 20, കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി!!

ആഞ്ഞടിച്ച് ഇടത് തരംഗം... 'പിണറായി വിജയം'; തകര്‍ന്നടിഞ്ഞ് യുഡിഎഫ്, സ്ഥിതി മെച്ചപ്പെടുത്തി ബിജെപിആഞ്ഞടിച്ച് ഇടത് തരംഗം... 'പിണറായി വിജയം'; തകര്‍ന്നടിഞ്ഞ് യുഡിഎഫ്, സ്ഥിതി മെച്ചപ്പെടുത്തി ബിജെപി

രവിപുരത്ത് വിജയിച്ച് നടി ശശികല; എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത് 25 വർഷത്തിന് ശേഷംരവിപുരത്ത് വിജയിച്ച് നടി ശശികല; എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത് 25 വർഷത്തിന് ശേഷം

English summary
Palakkad Municipality Election Result: BJP Won The Palakkad Municipality, Setback For LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X