പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയ്ശ്രീരാം ഫ്ലക്സ് ഉയർത്തിയ സംഭവം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു!!

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വടക്കന്തറ സ്വദേശിയായ ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പോലീസ് ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153ാം വകുപ്പിനൊപ്പം നഗരസഭാ കെട്ടിടത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കുംപ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കും

മതസ്പർദ്ധ വളർത്താൻ ശ്രമം

മതസ്പർദ്ധ വളർത്താൻ ശ്രമം

ജയ്ശ്രീരാം ഫ്ലക്സ് ബോർഡ് വെച്ച സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തത്. പാലക്കാട് ടൌൺ പോലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

ഫ്ലക്സ് വിവാദം

ഫ്ലക്സ് വിവാദം

തദ്ദേശ തിരഞ്ഞെുപ്പിന്റെ ഫലം പുറത്തുന്ന ഡിസംബർ 16നായിരുന്നു ബിജെപി പ്രവർത്തകർ പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം ഫ്ലക്സ് സ്ഥാപിച്ചത്. നഗരസഭയിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഈ സംഭവം. ശിവജിയുടെ ചിത്രം ഉൾപ്പെട്ട ബാനറായിരുന്നു നഗരസഭാ കെട്ടിടത്തിന് മുമ്പിൽ പാർട്ടി പ്രവർത്തകർ ഉയർത്തിയത്. സംഭവത്തിന് പിന്നാലെതന്നെ പാർട്ടി പ്രവർത്തകരുടെ നടപടിക്കെതിരെ വ്യാപകമായി വിമർശനമുയരുകയും ചെയ്തിരുന്നു.

 ഗുജറാത്തല്ല കേരളം

ഗുജറാത്തല്ല കേരളം



ഡിവൈഎഫ്ഐയാണ് ബിജെപി പ്രവർത്തകർ ജയ്ശ്രീറാം ഫ്ലക്സ് ഉയർത്തിയ സംഭവത്തിനെതിരെ വെള്ളിയാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നഗരസഭാ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിന് ശേഷം നഗരസഭയ്ക്ക് മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ അതേ സ്ഥലത്ത് ദേശീയ പതാക ഉയർത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച ഡിവൈഎഫ്ഐ ഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല കേരളമാണ് എന്ന ബാനറുമേന്തിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

 റിപ്പോർട്ട് തേടി

റിപ്പോർട്ട് തേടി


ബിജെപി പ്രവർത്തകർ നഗരസഭയ്ക്ക് മുമ്പിൽ ജയ്ശ്രീറാം ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് പാലക്കാട് എസ്പി റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പത്തോളം പേർ കേസിൽ പ്രതികളാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളും കൌണ്ടിംഗ് ഏജന്റുമാരും പ്രതികളാവുമെന്നും സൂചനകളുണ്ട്.

ബിജെപിയ്ക്ക് വിജയം

ബിജെപിയ്ക്ക് വിജയം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷമുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ 52 അംഗ നഗരസഭയിൽ 28 സീറ്റുകൾ പാർട്ടി സ്വന്തമാക്കിയിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 27 സീറ്റുകളായിരുന്നു വേണ്ടിയിരുന്നത്. കഴിഞ്ഞ തവണ 24 ഇടങ്ങളിൽ വിജയിച്ച പാർട്ടി ഇത്തവണ അത് 28ലേക്ക് ഉയർത്തുകയായിരുന്നു. കഴിഞ്ഞ തവണ 13 സീറ്റ് നേടിയ കോൺഗ്രസ് 12 സീറ്റിലൊതുങ്ങുകയും ചെയ്തു. ഒമ്പത് സീറ്റുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ ആറിലേക്ക് ഒതുങ്ങിയിരുന്നു.

English summary
Palakkad municipality Jai Sree Ram banner issue: Four arrested in leaves in Station bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X