പാലക്കാട് സ്വദേശിയെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

പാലക്കാട്: മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനാണ് ഇബ്രാഹിം. ഇബ്രാഹിമിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.
ജനവരി 24 മുതൽ ഇബ്രാഹിമിനെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇബ്രാഹിമിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്നത് വ്യക്തമല്ല.
10 മാസം മുൻപാണ് ഇബ്രാഹിം വിദേശത്തേക്ക് പോയത്. പോളണ്ട് പൗരനൊപ്പമാണ് ഇബ്രാഹിം കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്കായി പോലീസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. അതേസമയം മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications