പാലക്കാട് കണ്ടെയ്നർ ലോറിയിൽ ബൈക്കിടിച്ച് നവവധു മരിച്ചു; വരൻ ഗുരുതരാവസ്ഥയിൽ
പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാടാണ് വെച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. അനീഷയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്(32) ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.
നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയ ശേഷം ഷക്കീറിന്റെ കോയമ്പത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അനീഷ മരിച്ചു. ജൂലായ് 4ാം തിയതി ആയിരുന്നു അനീഷയുടെയും ഷക്കീറിന്റെയും വിവാഹം. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത് .

പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറിൽ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. അനീഷയുടെ ഇടിപ്പിലൂടെ ആയിരുന്നു കണ്ടെയ്നർ കയറിയിറങ്ങിയത്. ആക്ടീവ ഓടിച്ചിരുന്ന ഷക്കീറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിർത്തിയിട്ടിരുന്ന കണ്ടെയ്നർ എടുക്കുന്ന സമയം ഇടത്ത് ഭാഗത്ത് കൂടി ആക്ടീവ ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കസബ പോലീസ് സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണ്.












Click it and Unblock the Notifications