പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുപ്പതോളം യാത്രക്കാരും മുങ്ങിയ പാലവും; ജീവൻ പോകില്ലെ ?; സ്വകാര്യ ബസിന് പിഴ ഇട്ട് ട്രാഫിക് പോലീസ്

Google Oneindia Malayalam News

പാലക്കാട് : കനത്ത മഴയുടെ ഭാഗമായി വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബസ് ഓടിച്ചതിന് ട്രാഫിക് പോലീസിന്റെ വക പിഴ. യാത്രക്കാരെയും കൊണ്ട് പാലത്തിന് മുകളിലൂടെ സാഹസിക യാത്ര നടത്തിയെന്ന് ആരോപിച്ചാണ് പ്രൈവറ്റ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്.

മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസിന്റെതായിരുന്നു നടപടി. 35 യാത്രക്കാരെയും കൊണ്ടാണ് വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബസ് സാഹസിക യാത്ര നടത്തിയതെന്നാണ് വിവരം. പാലക്കാട് ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലായിരുന്നു സംഭവം.

pak

അതേസമയം, ബസ് പോയ പാലത്തിലൂടെ മറ്റൊരു ജീപ്പും കടന്നു പോയിരുന്നു. ഈ ജീപ്പിനും മണ്ണാർക്കാട് ട്രാഫിക് പോലീസ് പിഴ ചുമത്തി.
സ്വകാര്യ ബസ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത്. പാലത്തിലൂടെ നടന്നു നീങ്ങുന്ന കാൽനട യാത്രക്കാരെ പോലും വകവയ്ക്കാതെയാണ് യാത്രക്കാരെയും കൊണ്ട് ബസ് പോയത്.

'നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല,ധീരജ് വധത്തിൽ കുട്ടികൾ നിരപരാധികൾ'; കെ സുധാകരൻ'നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല,ധീരജ് വധത്തിൽ കുട്ടികൾ നിരപരാധികൾ'; കെ സുധാകരൻ

പുറത്തു വന്ന വൈറൽ വീഡിയോയിൽ ബസിന്റെ പകുതിയോളം ഭാഗവും മുങ്ങിയിട്ടുള്ളതായി കാണാൻ കഴിയും. 35 ഓളം യാത്രക്കാരെയും കൊണ്ട് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സാഹസിക യാത്രയാണ് ഡ്രൈവർ നടത്തിയത്.

എംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണിഎംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണി

അതേസമയം , മനപ്പൂർവ്വം ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് കണ്ടെത്തിയതിന് പിന്നാലെയാണ് പിഴയിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി . കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച നെല്ലിപ്പുഴയില്‍ ജല നിരപ്പ് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടരക്കടവ്-പൊമ്പ്ര പാലം സഞ്ചരിക്കാൻ പോലും കഴിയാതെ വെള്ളത്തിനടിയിലായത്.

English summary
Palakkad news: traffic police imposed fine for dangerous driving of private bus on bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X