പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്; ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 857 പേർ

Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകര്‍. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്.

നെന്മാറ അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും തന്നെ പറയത്തക്ക അസ്വസ്ഥതകളോ ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ്പ് ജനപ്രതിധികൾ ഉദ്ഘാടനം ചെയ്തു.

vaccination

അതേസമയം ജില്ലയിൽ ഇന്ന് 348 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 212 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 125 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 218 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4239 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ വീതം കാസർകോഡ്, വയനാട് ജില്ലകളിലും മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, 38 പേര്‍ വീതം തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും, 6 പേർ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 106 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

 സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്, 27 കൊവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്, 27 കൊവിഡ് മരണങ്ങൾ കൂടി

'നാടിനും നാട്ടാർക്കും എംപി വീരേന്ദ്രകുമാർ നൽകിയ സംഭാവന എന്താണ്?' ; രൂക്ഷവിമർശനവുമായി ബിആര്‍പി ഭാസ്‌കര്‍'നാടിനും നാട്ടാർക്കും എംപി വീരേന്ദ്രകുമാർ നൽകിയ സംഭാവന എന്താണ്?' ; രൂക്ഷവിമർശനവുമായി ബിആര്‍പി ഭാസ്‌കര്‍

വാക്സിനെടുത്ത് കേരളവും, ആവശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ ഏപ്രിലോടെ എല്ലാവര്‍ക്കുമെന്ന് കെകെ ശൈലജവാക്സിനെടുത്ത് കേരളവും, ആവശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ ഏപ്രിലോടെ എല്ലാവര്‍ക്കുമെന്ന് കെകെ ശൈലജ

English summary
Palakkad; On the first day, 857 people were vaccinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X