പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ ചാണ്ടി മാസാണ്, ഒരേ സമയം രണ്ടിടത്ത്, കൊല്ലങ്കോട്ട് നിന്ന് എഐസിസിയില്‍, സെല്‍ഫിക്ക് തിരക്ക്!!

Google Oneindia Malayalam News

പാലക്കാട്: ഉമ്മന്‍ ചാണ്ടിക്ക് എവിടെയുമെത്താന്‍ നിമിഷ നേരം മതിയെന്ന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. സമാന കാഴ്ച്ചയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലങ്കോട്ട് കണ്ടത്. തിരക്കിട്ട പ്രചാരണത്തിനായി പാലക്കാട്ട് എത്തിയതായിരുന്നു മുന്‍ മുഖ്യമന്ത്രി. ഇതിനിടയിയിലും എഐസിസി യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. രാവിലെ പാലക്കാട് നെന്മാറ വല്ലങ്ങിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനായിരുന്നു. ഇതിന് ശേഷമാണ് കൊല്ലങ്കോട്ടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് എത്തിയത്.

1

പക്ഷേ പാര്‍ട്ടിയേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും, അപ്പോള്‍ തന്നെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു. തരുണ്‍ ഗൊഗോയിയുടെയും അഹമ്മദ് പട്ടേലിന്റെയും വിയോഗത്തില്‍ അനുശോചനം അറിയിക്കാനായിരുന്നു പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. തലേന്ന് തന്നെ യോഗത്തെ കുറിച്ച് അറിയിപ്പും ലഭിച്ചിരുന്നു. കൊല്ലങ്കോട് ടൗണിനോട് ചേര്‍ന്നുള്ള വീട്ടില്‍ ഉമ്മന്‍ ചാണ്ടിക്ക് യോഗത്തില്‍ പങ്കെടുക്കാനുള്ള സൗകര്യമൊരുങ്ങി. ഒരേസമയം രണ്ട് റോളിലാണ് ജില്ലയിലുള്ളവര്‍ ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ദിവസം കണ്ടത്.

സാങ്കേതിക സൗകര്യങ്ങളെല്ലാം എന്‍എസ്‌യുവിന്റെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ ശങ്കറാണ്ഒരുക്കിയത്. ഈ യോഗത്തില്‍ ഒരു മണിക്കൂറോളം ഉമ്മന്‍ ചാണ്ടി പങ്കെടുത്തു. പിന്നീട് സോണിയാ ഗാന്ധിയുടെ അനുമതിയോടെ കണ്‍വെന്‍ഷനിലേക്ക് ഒറ്റ ഓട്ടമായിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വരവ് വലിയ ആവേശമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഉണ്ടാക്കിയത്. കോവിഡ് കാലമാണെന്ന് കൂടി ഓര്‍ക്കാതെ സെല്‍ഫി എടുക്കാനുള്ള തിരക്കായിരുന്നു. സ്ഥാനാര്‍ത്ഥികളെല്ലാം ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രം വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു.

സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചായിരുന്നു ഉമ്മന്‍ ചാണ്ടി സംസാരിച്ചത്. സ്വര്‍ണക്കടത്തും ലഹരിവസ്തുവും എല്ലാം പ്രചാരണത്തില്‍ വന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവന്നു. എന്നാല്‍ ജനരോഷം ഭയന്ന് അത് പിന്‍വലിക്കേണ്ട വന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാളയാര്‍ വിഷയത്തില്‍ കുട്ടികളുടെ കുടുംബത്തിന്റെ ഒപ്പമാണ് കേരളം മുഴുവനുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ പ്രത്യേകം സ്റ്റേജിലേക്ക് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ലൈഫ് മിഷന്‍ അഴിമതിയെ കുറിച്ചും ഉമ്മന്‍ ചാണ്ടി ഉന്നയിച്ചു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
oommen chandi arrives in nenmara and played a dual role in congress same time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X