പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഉറങ്ങി കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു; മകൾക്കും വെട്ടേറ്റു

Google Oneindia Malayalam News

പാലക്കാട്: ഒറ്റപ്പാലം കോതകുറുശിയിൽ ഉറങ്ങി കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനി(37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൃഷ്ണദാസനെ(48) പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിൽ മകൾ അനഘയ്ക്കും വെട്ടേറ്റിട്ടുണ്ട്. അനഘയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. രജനിയും ഭർത്താവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

murder

മുറിയിൽ കിടന്നുറങ്ങുകയായിരുന്ന രജനിയെ വെട്ടുകത്തി ഉപയോഗിച്ചാണു വെട്ടിയത്. രജനിയുടെ കഴുത്തിലും താടിയിലും വെട്ടേറ്റു. തുടർന്ന് ഇയാൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകളെയും വെട്ടി. അനഘയുടെ തലയ്ക്കും കഴുത്തിലുമാണ് പരുക്ക്.

നടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം; കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്നടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം; കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

വീടിന് സമീപം താമസക്കുന്ന കൃഷ്ണ ദാസിന്റെ സഹോദരൻ ശബ്ദം കേട്ട് ഓടിയെത്തുകയും ആയുധം പിടിച്ച് വാങ്ങുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.തുടർന്നാണ് അനഘയെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.അഭിനന്ദ് കൃഷ്ണ, അഭിരാം കൃഷ്ണ എന്നിവരാണു ദമ്പതികളുടെ മറ്റു മക്കൾ.

വിഴിഞ്ഞത്തെ അതിഥിത്തൊഴിലാളിയുടെ കൊലപാതകം; തെളിവെടുത്തു

അതിഥിത്തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ്‌ നടത്തി. പ്രതി ലഖാന്ത്ര സാഹിനെ (44) സംഭവം നടന്ന വിഴിഞ്ഞം ഉച്ചക്കടയിലെ ലേബർ ക്യാമ്പിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ജാർഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്‌റയെയാണ് (36) ക്യാമ്പിലെ അടിപിടിക്കിടെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റ്‌ മരിച്ചത്‌.

17 ന് രാത്രിയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം കന്താ ലൊഹ്‌റയെ പയറുംമൂട്‌ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കന്താ ലൊഹ്‌റ മരിച്ചതോടെ പ്രതിയും സുഹൃത്തും നാട് വിട്ടിരുന്നു. . ജാർഖണ്ഡിലെ വിട്ടിൽനിന്നാണ് പ്രതി ലഖാന്ത്ര സാഹിനെ (44) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രത്യേക അന്വേഷണ സംഘം ജാർഖണ്ഡിലെത്തി ബാൽബദ്ദ പൊലീസിന്റെ സഹായത്തോടെയാണ്‌ വീടുവളഞ്ഞ്‌ ഇയാളെ പിടികൂടിയത്‌. തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇയാളെ റിമാൻഡ്‌ ചെയ്‌തു. എസ്ഐ മാരായ ജി വിനോദ്, ദിനേശ്, സീനിയർ സിപിഒ ഷിനു, രാമു, ഷിബു എന്നിവരാണ് പ്രതിയെ ജാർഖണ്ഡിലെത്തി അറസ്റ്റ്‌ചെയ്തത്‌.

 ബിനോയ് കോടിയേരി നല്‍കിയത് 80 ലക്ഷം രൂപ: യുവതിയുടെ പരാതി ഒത്തുതീർപ്പായി, ഡിഎന്‍എ ഫലം ഇനിയില്ല ബിനോയ് കോടിയേരി നല്‍കിയത് 80 ലക്ഷം രൂപ: യുവതിയുടെ പരാതി ഒത്തുതീർപ്പായി, ഡിഎന്‍എ ഫലം ഇനിയില്ല

English summary
palakkad ottapalam kothakurussi native krishna das killed his wife rajani after family dispute accused arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X