പോലീസ് മൊഴിയെടുത്തില്ല; രാത്രിയിൽ പരാതി കേട്ട് കോടതി; ട്വിസ്റ്റോട് ട്വിസ്റ്റ്..
മണ്ണാർക്കാട്: വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതി പറയാൻ സ്റ്റേഷനിൽ പോയ അറുപതു വയസ്സുകാരി 12 മണിക്കൂർ കാത്തുനിന്നിട്ടും മൊഴിയെടുക്കാൻ പൊലീസ് തയാറായില്ലെന്നു പരാതി. പരാതിക്കാരി രാത്രി കോടതിയെ സമീപിച്ചതിനെ തുടർന്നു മജിസ്ട്രേട്ട് നിർദേശിച്ചപ്പോഴാണു പൊലീസ് മൊഴിയെടുത്തത്. അതേസമയം, വീട്ടിലെത്തിയവരെ ആക്രമിച്ചെന്ന പരാതിയെത്തുടർന്ന് ഇവരുടെ മകനെ പൊലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു, കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ആലുംകുന്നിൽ വാടകയ്ക്കു താമസിക്കുന്ന എടത്തനാട്ടുകര ചിരട്ടക്കുളം ആലുംകുന്ന് മേലാത്ര രുഗ്മിണിയാണ് കോടതിയെ സമീപിച്ചത്. രുഗ്മിണിയും മകൻ ഷാജിയും രുഗ്മിണിയുടെ മകളുടെ മകളും താമസിക്കുന്ന വീട്ടിലായിരുന്നു അക്രമം. ബുധനാഴ്ച രാത്രി താനും ഷാജിയും കുടുംബകാര്യം സംസാരിക്കുന്നതിനിടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് രുഗ്മിണി പറയുന്നു.

എന്തിനാണ് ഉറക്കെ സംസാരിക്കുന്നതെന്ന് ചോദിച്ചു തന്നെ വടി കൊണ്ട് അടിക്കുകയും കൊച്ചുമകളെ പിടിച്ചു തള്ളുകയും ചെയ്തു. തടയാൻ ശ്രമിച്ച ഷാജിയെയും ആക്രമിച്ചു. തങ്ങളെ ആക്രമിക്കുന്നതു തുടർന്നപ്പോൾ ഷാജി മടവാൾ എടുത്തു വീശിയതി. ഇതിൽ അക്രമിസംഘത്തിലെ ചിലർക്കു പരുക്കേറ്റു. ആത്മരക്ഷാർഥമാണ് ഷാജി മടവാൾ വീശിയതെന്നും രുഗ്മിണി പറഞ്ഞു. എടത്തനാട്ടുകര മഠത്തൊടി മനോജ്കുമാറിനു (39) തലയ്ക്കും സുഹൃത്ത് സുരേഷ് ബാബുവിനു കൈപ്പത്തിക്കും പരുക്കേറ്റു. ഇവരുടെ മൊഴിപ്രകാരം വധശ്രമത്തിന് അറസ്റ്റിലായ ഷാജിയെ കോടതി റിമാൻഡ് ചെയ്തു.
ആളെ തിരിച്ചറിഞ്ഞാൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ പെടും! തെളിവ് ലഭിച്ചാൽ നടപടി
വ്യാഴാഴ്ച രാവിലെ 6 മണിയോടെയായിരുന്നു രുഗ്മിണി പരാതിയുമായി നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. വൈകിട്ട് 6 മണിയായിട്ടും പൊലീസ് പരാതി രേഖപ്പെടുത്താത്തതിനെ തുടർന്ന് ഇവർ രാത്രി അഭിഭാഷകൻ എ.സന്തോഷ് മുഖേന മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. രാത്രി 10നു കോടതിയിലെ ചേംബറിലെത്തിയ ജഡ്ജി രുഗ്മിണിയുടെ മൊഴിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. മുകളിലത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്ന ഷാജി താഴെയി ഉണ്ടായിരുന്നവരെ അസഭ്യം പറഞ്ഞതാണു സംഭവത്തിന് കാരണമെന്നു പൊലീസ് അറിയിച്ചു.












Click it and Unblock the Notifications