'ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടില്ല, കുട്ടികളെ നിർബന്ധിച്ചിട്ടില്ല';എസ്എഫ്ഐ
പാലക്കാട്; സ്കൂൾള് വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുപ്പിച്ചുവെന്ന ആരോപണത്തിൽ മറുപടിയുമായി എസ് എഫ് ഐ.
ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയതെന്നും വിവാദം രാഷ്ട്രീയപ്രേരിതമാണെന്നും എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളും തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

'ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയത്, ആരെയും നിർബന്ധിച്ചിട്ടില്ല.ചിലര്‍ വന്ന് അനാവശ്യ പ്രശ്‌നത്തിന് ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങളും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. തെറ്റായ പ്രചരണം നടക്കുന്ന സമയത്ത് എസ് എഫ് ഐയുടെ നിലപാടറിയാനോ അതിന്റെ വസ്തുത അന്വേഷിക്കാനോ മാധ്യമങ്ങൾ തയ്യാറായില്ല',ഭാരവാഹികൾ പറഞ്ഞു.
'വിദ്യാർത്ഥികളെ നിർബന്ധിച്ച് വലിച്ച് പിടിച്ച് എസ് എഫ്ഐ മാർച്ചിന് കൊണ്ടുപോകേണ്ട സാഹചര്യം ഇല്ല. പത്തിരിപ്പാല സ്‌കൂളില്‍ സംഘടനാപരമായി മുന്നില്‍ നില്‍ക്കുന്നത് എസ് എഫ് ഐയാണ്. പലപ്പോഴും സംഘടനയുടെ പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കളക്ട്രേറ്റ് മാർച്ചിനെ കുറിച്ച് സംഘടനാ ഭാരവാഹികൾ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. ഇത് പ്രകാരം പരിപാടിക്ക് പോകാനുള്ള ബസ് സ്കൂളിലെത്തിയപ്പോൾ താത്പര്യമുള്ള കുട്ടികൾ ബസിൽ കയറുകയായിരുന്നു.അവരെയാണ് മാർച്ചിൽ പങ്കെടുപ്പിച്ചത്. അല്ലാതെ ബിരിയാണിയോ മറ്റെന്തെങ്കിലും വാഗ്ദാനമോ കൊടുത്തായിരുന്നില്ല വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്'.
'രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല നമ്മൾ പ്രവർത്തകരെ എസ് എഫ് ഐയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നത്.സംഘടനയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ ചേർത്ത് പിടിച്ച് കൊണ്ടുപോകുന്നതാണ് സംഘടനയുടെ രീതി.ചില ആളുകൾ രാഷ്ട്രീയ ലക്ഷ്യം വെച്ച് ചിലർ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ വിവരം. ഇല്ലാത്ത ബിരിയാണി കഥ കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുകയാണ്. ബിരിയാണി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ചില ആളുകൾ നവമാധ്യമങ്ങളിൽ ഇന്നലെ പോസ്റ്റ് ചെയ്യുകയായിരുന്നു. എസ് എഫ് ഐയെ കരിവാരിതേക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരമൊരു പ്രചരമം നടന്നത്. അരാഷ്ട്രീയം കുട്ടികളില്‍ കുത്തിവെക്കണം എന്ന താല്‍പര്യമുള്ളവരെ കൂട്ടുപിടിച്ച് കൊണ്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്',ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ
പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് സംഘടനയ്ക്കെതിരെ പരാതി നൽകിയത്. പാലക്കാട് കളക്ട്രേറ്റ് മാർച്ചിലാണ് കുട്ടികളെ കൊണ്ടുരോയതെന്നന്നും ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പരാതിയിൽ ആരോപിച്ചത്. എസ് എഫ് ഐ പ്രവർത്തകർ കുട്ടികളെ കൊണ്ടുപോയത് ചില അധ്യാപകർക്ക് അറിയാമായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. അതേസമയം സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടിയതായും ചെയർമാൻ പറഞ്ഞു. വിദ്യാർത്ഥികൾ എസ്എഫ്ഐ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി അനിതയും പ്രതികരിച്ചു. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications