Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറ്റ്ബുളിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; ചെവി അറ്റു,ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞു

പരുത്തിപ്രയിൽ നായയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പരുത്തിപ്ര പുത്തൻപുരയ്ക്കൽ മഹേഷിനാണ് (36) പരിക്കേറ്റത്. പാതയോരത്തെ വാടകവീട്ടിൽ താമസിക്കുന്ന സ്റ്റീഫൻ എന്നയാൾ വളർത്തുന്ന ആക്രമണസ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നാല് നായ്ക്കളാണ് മഹേഷിനെ ആക്രമിച്ചത്. നായയുടെ കടിയേറ്റ് മഹേഷിന്റെ ചെവി അറ്റുപോയനിലയിലാണ്. ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞു.

ചൊവ്വാഴ്ച രാവിലെ 5.50-ഓടെയായിരുന്നു സംഭവം. സമീപത്തെ ഫാമിൽനിന്ന് പാലെടുത്ത് വിൽക്കുന്നയാളാണ് മഹേഷ്. ഇവിടേക്ക് പാലെടുക്കാനായി ഓട്ടോറിക്ഷയിൽ രാവിലെ മഹേഷ് എത്തിയപ്പോഴായിരുന്നു നായകൾ ഇയാളെ ആക്രമിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടികൂടി ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നായകൾ തങ്ങളേയും ആക്രമിക്കാൻ ശ്രമിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒടുവിൽ സ്റ്റീഫൻ എത്തിയാണ് നായകളെ മാറ്റിയത്. അപ്പോഴേക്കും മഹേഷ് ബോധരഹിതനായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ മഹേഷിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

pitbul

ആക്രമണ സ്വഭാവമുള്ള നായ്ക്കളെ ഒട്ടും സുരക്ഷിതമല്ലാത്തരീതിയിൽ വളർത്തിയിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ ഉടമയായ സ്റ്റീഫനെതിരെ പോലീസ് കേസെടുത്തു. അതേസമയം സംഭവത്തിന് സേഷം ഇയാൾ ഒളിവിലാണെന്നാണ് വിവരം.വീട്ടിൽ അഞ്ച് നായ്ക്കളെയാണ് സ്റ്റീഫൻ വളർത്തുന്നത്. . പത്ത് വർഷം മുമ്പ് കഞ്ചാവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+