പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറിയിലാകെ ചീഞ്ഞളിഞ്ഞ തക്കാളി, പരിശോധിച്ചപ്പോള്‍ ഞെട്ടി പോലീസ്, സ്‌ഫോടക വസ്തുക്കള്‍ ലോറിയില്‍!!

Google Oneindia Malayalam News

വാളയാര്‍: ലോറികള്‍ ധാരാളം വാളയാറില്‍ ചീറി പായുന്നുണ്ട്. എന്നാല്‍ അധികവും സുരക്ഷിതമായി തന്നെയാണ് കടന്നുപോകാറുണ്ട്. എന്നാല്‍ ഒരു പച്ചക്കറി വാഹനത്തില്‍ അസ്വാഭാവികതയുണ്ടാവുമെന്ന് ഒരിക്കല്‍ പോലും പോലീസ് കരുതി കാണില്ല. മിനിലോറിയില്‍ തക്കാളിപ്പെട്ടികള്‍ക്കടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു സ്‌ഫോടക വസ്തുക്കളാണ് തക്കാളി ലോറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിന് ലക്ഷങ്ങള്‍ വിലമതിക്കുമെന്നും പോലീസ് വ്യക്തമാക്കി.

1

പിടിച്ചെടുത്തവയിലെ സ്‌ഫോടക ശേഖരങ്ങള്‍ കണ്ട് പോലീസ് തന്നെ അന്തം വിട്ട് നില്‍ക്കുകയാണ്. 7000 ജലറ്റിന്‍ സ്റ്റിക്കുകളും 7500 ഡെറ്റനോറ്ററുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.ഇവര്‍ സ്‌ഫോടനത്തിന് ഉപയോഗിക്കാനാണോ ഇത് കടത്തിയത് എന്ന് കൂടുതല്‍ അന്വേഷിച്ചാലേ കണ്ടെത്താനാവൂ. ലഹരിവിരുദ്ധ-കുറ്റാന്വേഷണ വിദഗ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും ചേര്‍ന്ന് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന അതിര്‍ത്തിയില്‍ പ്രത്യേക പരിശോധന നടത്തിയിരുന്നു. അതിലാണ് ഇവര്‍ കുടുങ്ങിയത്.

സേലത്ത് നിന്ന് അങ്കമാലിക്ക് പോവുകയായിരുന്നു ഈ വാഹനം. തമിഴ്‌നാട് ധര്‍മപുരി സ്വദേശി രവി, തിരുവണ്ണാമല സ്വദേശി പ്രഭു എന്നിവരെയാണ് റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ക്വാറികള്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളായിരുന്നു ഇത്. സേലത്ത് നിന്ന് അങ്കമാലിയിലേക്ക് ഇത് എന്തിനാണ് കൊണ്ടുവന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിപണിയില്‍ ഇതിന് മികച്ച വിലയും ലഭിക്കും. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചതോടെ പോലീസ് അതിര്‍ത്തിയിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇവരെ പിടികൂടിയതും വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ഇവര്‍ കൊണ്ടുവന്ന ലോറി നിറയെ തക്കാളിയായിരുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ തക്കാളി പെട്ടികളാണ് കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെയായി സ്‌ഫോടക വസ്തുക്കളായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തക്കാളിയില്‍ ഭൂരിഭാഗവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഇത് എന്തിനാ ണ് കൊണ്ടുപോകുന്നതെന്ന് പോലീസിന് സംശയം തോന്നിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം ഇതിന് വിലയുണ്ടാവും.

English summary
palakkad: police seized explosives from walayar check pots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X