പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാലി അവസാനിപ്പിക്കാൻ പറഞ്ഞു, ഫുട്‌ബോൾ പ്രേമികളുടെ റാലിക്കിടെ കല്ലേറ്; പോലീസുകാർക്ക് പരിക്ക്

Google Oneindia Malayalam News

പാലക്കാട്∙ ഫുട്ബോൾ പ്രേമികളുടെ റാലിക്കിടെ കല്ലേറ്. ഖത്തറിൽ ആരംഭിച്ച ഫുട്ബോൾ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഒലവക്കോട് ഫുട്ബോൾ പ്രേമികളുടെ റാലിയിലാണ് കല്ലേറ്. കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരുക്ക്. ടൗൺ നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻദാസ്, സിപിഒ സുനിൽകുമാർ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധ ടീമുകളുടെ ജഴ്‍‌സി ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ സംഘർഷം ഉണ്ടാവുകയായിരുന്നു. റാലിക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. റാലിയിൽ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

palakd new

കീശ കാലിയാവാതെ ട്രാഫിക് പിഴ അടയ്ക്കാം; ഇളവുമായി യുഎഇയിലെ 3 എമിറേറ്റുകള്‍കീശ കാലിയാവാതെ ട്രാഫിക് പിഴ അടയ്ക്കാം; ഇളവുമായി യുഎഇയിലെ 3 എമിറേറ്റുകള്‍

അതേസമയം, ലോകമെമ്പാടും ലോകകപ്പിന്റെ ആവേശത്തിലാണ്, പ്രത്യേകിച്ച് മലയാളികളായ ആരാധകർ ആവേശക്കൊടുമുടിയിലാണ്, മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരാധകർ തങ്ങളുടെ ടീമിന്റെയും താരങ്ങളുടെയും ഫ്ലക്സുകൾ വെച്ചും കട്ട് ഔട്ട് വെച്ചും ആഘോഷം തുടങ്ങിയിരുന്നു.

അതേസമയം, ഖത്തറിലെ അൽഖോറിലുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിൽ വർണാഭമായ പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി വൈകിട്ട് മുതൽ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.

English summary
palakkad: Police were pelted with stones during a rally by football fans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X