പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിന് ഇളവുണ്ട്... പക്ഷേ അവര്‍ ആശ്വസിക്കേണ്ട പണി വരുന്നുണ്ട്, മാഫിയകളെ പൂട്ടും!!

Google Oneindia Malayalam News

പാലക്കാട്: കൊറോണവൈറസിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പോലീസുകാരും ഒന്നയഞ്ഞിരുന്നു. ഡ്യൂട്ടി സംവിധാനത്തിലും മാറ്റം വന്നു. പോലീസില്‍ 50 ശതമാനം ഡ്യൂട്ടി സംവിധാനമായിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇത്ി ക്രിമിനലുകളും സാമൂഹിക വിരുദ്ധരും മുതലെടുക്കുമെന്നാണ് ഭയം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പുതിയ ഐഡിയയുമായി കേരള പോലീസ് വന്നിരിക്കുകയാണ്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

1

കര്‍ശനമായി മറ്റ് കാര്യങ്ങളും പോലീസ് നടപ്പാക്കുന്നുണ്ട്. ചെക്‌പോസ്റ്റുകളിലും ഊടുവഴികളും പരിശോധനകള്‍ മയപ്പെടുത്തേണ്ടെന്നാണ് തീരുമാനം. പോലീസ് സാന്നിധ്യം കുറഞ്ഞ് വരുന്നത് സ്പിരിറ്റ്, കഞ്ചാവ് മാഫിയകള്‍ മുതലെടുത്തേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. ജില്ലയില്‍ ശക്തമായ പരിശോധനകള്‍ തന്നെ നടത്താനാണ് തീരുമാനം. പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍മാര്‍ക്കും അതിന് മുകളിലുള്ളവര്‍ക്കും ഇപ്പോഴത്തെ ഇളവുകള്‍ ബാധകമല്ല.

അതേസമയം രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്ള സ്റ്റേഷനുകലില്‍ ഒരാള്‍ ഡ്യൂട്ടി ഇളവില്‍ പോയാല്‍ അടുത്ത വ്യക്തി ക്രമസമാധാന, കേസ് അന്വേഷണ ചുമതലകള്‍ ഏറ്റെടുക്കണം. നിലവില്‍ ഇത് രണ്ടും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരാണ് നിര്‍വഹിക്കുന്നത്. ഉള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യകക്ഷമമായ പരിശോധന സംവിധാനം നടപ്പാക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

നിലവില്‍ നിത്യേനയുള്ള വാഹന പരിശോധ വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്പിരിറ്റ് കടത്തും മറ്റും തടയാനുള്ള നടപടികളാണ് ശക്തമാക്കുന്നത്. പുറമേ ഇന്റലിജന്‍സ് വഴിയുള്ള വിവരശേഖരണവും ശക്തിപ്പെടുത്തും. അവശ്യ സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ സേനാംഗങ്ങളെയും വിളിച്ചുവരുത്തുമെന്നാണ് നിര്‍ദേശം. നിലവില്‍ ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസം വിശ്രമം എന്ന രീതിയിലാണ് പോലീസ് സേനയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്.

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

English summary
police will tighten inspection to control criminal activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X