പാലക്കാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 ഓളം പേർക്ക് പരിക്ക്
പാലക്കാട്: കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 20 ഓളം പേർക്ക് പരിക്ക്. കോങ്ങാട് - ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശ്ശേരിയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 7.50നാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്ന ബസ് ആണ് മറിഞ്ഞത്. പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ നിയന്ത്രണം വിട്ട് തെന്നിമാറി ബസ് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. അപകടത്തെ തുടർന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു . നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.













Click it and Unblock the Notifications