പാലക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 ഓളം പേർക്ക് പരിക്ക്..ഡ്രൈവർമാരെ പുറത്തെടുത്തത് ബസ് പൊളിച്ച്
പാലക്കാട്: ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലെയും ഡ്രൈവര്‍മാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ ഉള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേർക്ക് നേരെയുള്ള ഇടിയിൽ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ബസ് പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. രണ്ട് ഡ്രൈവര്‍മാര്‍ക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിരക്ഷശമന സേനയെത്തിയാണ് ഇദ്ദേഹത്തെ പുറത്തേക്ക് എടുത്തത്. ബസ്സുകളുടെ മുന്‍ഭാഗത്ത് ഇരുവരാണ് പരിക്കേറ്റവരിൽ ഏറെയും.

പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിച്ചിരിക്കുന്നത്. ചിലരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.












Click it and Unblock the Notifications