പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് പി എസ് സി ജില്ലാ ഇ ഓഫിസ് ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

പാലക്കാട്: പിഎസ് സി ജില്ലാ ഇ ഓഫിസിന്റെ ഉദ്ഘാടനം കേരള പബ്ലിക് സർവീസ് കമീഷൻ അംഗം പി ശിവദാസൻ നിർവഹിച്ചു.പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റംവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ രീതികൾക്ക് പകരം ഓൺലൈനായി മുഴുവൻ പരീക്ഷകളും നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകൾക്ക് എഴുത്തു പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ പിഎസ് സിയുടെ പത്താമത്തെ ജില്ലാ ഇ–ഓഫീസാണിത‌്.

പിഎസ് സിയുടെ പ്രവർത്തനങ്ങൾ സുതാര്യവും വേഗത്തിലുമാക്കാനാണ് ഇ–ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഫയലുകളുടെ നീക്കവും ഒരോ ജീവനക്കാരനും ചെയ്യുന്ന ജോലിയുടെ തോത്‌ നിരീക്ഷിക്കാനും ഇ–സംവിധാനത്തിലൂടെ സാധ്യമാക്കും. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തും.

palakkadmap

ഇ–ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി എൻഐസി(നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ)യിൽ നിന്നും കെൽട്രോണിൽനിന്നും ഒാരോ സാങ്കേതിക വിദഗ്ധരെ ജില്ലാ ഓഫീസിൽ നിയോഗിക്കും. ഹാൻഡ് ഹെൽഡ് സിസ്റ്റം എൻജിനിയറെയും പഴയ ഫയലുകളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെയുമാണ് നിയോഗിക്കുന്നത്. ഇവർക്ക് വിദഗ്ധ പരിശീലനവും നൽകും.

റിസർച്ച് ആൻഡ് അനാലിസിസ് ജോയിന്റ് സെക്രട്ടറി ആർ രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ഓഫീസർ കെ എം ഷെയ്ഖ‌് ഹുസൈൻ, സിസ്റ്റം മാനേജർ അൻവർ ഹുസൈൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വി പി സുലഭകുമാരി, അണ്ടർ സെക്രട്ടറിമാരായ എം എ ബിജുമോൻ, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.

എല്ലാ പരീക്ഷകളും ഓൺലൈനാക്കുന്നതിനായി സർക്കാർ–എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ വാടകയ്ക്കെടുക്കും. പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി മാർക്ക് ലോക്കിങ് സംവിധാനം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ് സ്ക്രീം നടപ്പാക്കും. പുതുതായി നിർമിക്കുന്ന പിഎസ് സിയുടെ ജില്ലാ ആസ്ഥാന ഓഫീസുകളിൽ ഓൺലൈൻ പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും. നിലവിൽ പിഎസ് സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് റീജണൽ കേന്ദ്രങ്ങളിൽ ഇതിന്‌ സൗകര്യമുണ്ട്.

English summary
Palakkad PSC district e office inaguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X