ജനിച്ചത് മലേഷ്യയിൽ, 58 വർഷമായി കഴിയുന്നത് ഇന്ത്യയിൽ; 35 വർഷത്തിന് ശേഷം ഇന്ത്യൻ പൗരത്വം സ്വന്തമാക്കി രാധ
വാളയാർ: 35 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പുതുശ്ശേരി ശിവപാർവതിപുരം കല്ലങ്കണ്ടത്തുവീട്ടിൽ യു. രാധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. മലേഷ്യയിലാണ് രാധ ജനിച്ചതെങ്കിലും 58 വർഷമായി ഇവർ ഇന്ത്യയിലാണ് ജിവിക്കുന്നത്. ചില സാങ്കേതിക പ്രതിസന്ധികൾ കാരണം പൗരത്വം ലഭിക്കാൻ വൈകുകയായിരുന്നു.
പത്തിരിപ്പാല പേരൂരിൽ ഗോവിന്ദൻ നായരുടെ ശ്രീദേവി അമ്മയുടേയും രണ്ടാമത്തെ മകളായ രാധ 1964 ൽ മലേഷ്യയിലാണ് ജനിച്ചത്. ഗോവിന്ദൻ നായർ ജോലിക്ക് വേണ്ടിയാണ് മലേഷ്യയിൽ എത്തിയത്. രാധയുടെ ജനന ശേഷം അമ്മയും രാധയും സ്വന്തം നാടായ പത്തിരിപ്പാലയിലേക്ക് തിരിച്ചെത്തി.

PC: Fb Palakkad District Collector Page
സ്കൂൾ പഠനമൊക്കെ പത്തിരിപ്പാലയിൽ ആയിരുന്നു,. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി പൂർത്തിയാക്കി. ഇതിനിടെ അച്ഛന്റെ ആവശ്യ പ്രകാരം ജോലി തേടി പാസ്പോർട്ട് എടുത്ത് 1980 ൽ രാധ മലേഷ്യയിലേക്ക് പോയി. 1981 ൽ വീണ്ടും തിരിച്ച് വന്നു. ഇവിടെ താമസം തുടങ്ങി. പിന്നീട് 1985 ൽ കാഞ്ചിക്കോട് പ്രീകോട്ട് മിൽ ജീവനക്കാരനായ പുതുശ്ശേരി കല്ലങ്കണ്ടത്ത് കെ രാധാകൃഷ്ണനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മലഷ്യയിലേക്ക് ഒരിക്കലൽകൂടി പോകാൻ പാസ്പോർട്ട് പുതുക്കാൻ ശ്രമിച്ചു. ഇതോടെയാണ് പൗരത്വം സംബന്ധിച്ച പ്രശ്നം തുടങ്ങിയത്.
പിന്നീട് 1985ൽ കഞ്ചിക്കോട് പ്രീകോട്ട് മിൽ ജീവനക്കാരനായ പുതുശ്ശേരി കല്ലങ്കണ്ടത്ത് കെ.രാധാകൃഷ്ണനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മലേഷ്യയിലേക്ക് ഒരിക്കൽ കൂടി പോവാൻ താൽപര്യം കാണിച്ചു പാസ്പോർട്ട് പുതുക്കാൻ ശ്രമിച്ചു. അപ്പോഴാണ് പൗരത്വം സംബന്ധിച്ച പ്രതിസന്ധി ആരംഭിച്ചത്.
ജനനത്തിലൂടെ രാധയുടെ പൗരത്വം മലേഷ്യയിൽ ആയതിനാൽ ഇന്ത്യൻ പൗരത്വം നേടാൻ അപേക്ഷ നൽകണം എന്നും അതുവരെ ഇവിടെ കഴിയാൻ മലേഷ്യ ഹൈ കമ്മീഷണറുടെ അനുമതി വേണമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു, തുടർന്ന് 1988 ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകി. സാങ്കേതിക പ്രശ്നങ്ങൾ കാരണം പൗരത്വം ലഭിക്കുന്നത് നീണ്ട് പോയി. ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് രാധയക്ക് പൗരത്വം ലഭിക്കുന്നത്.
പാലക്കാട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
രാധയ്ക്ക് ഇന്ത്യൻ പൗരത്വമായി.സർട്ടിഫിക്കറ്റ് കൈമാറി.
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം പുതുശ്ശേരി സ്വദേശിനി രാധയ്ക്ക് ഇന്ത്യൻ പൗരത്വമായി. ജില്ലാ കലക്ടറുടെ ചേംബറിൽ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. 1988 ലാണ് രാധ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയത്. 58 വർഷം തുടർച്ചയായി ഇന്ത്യയിൽ ജീവിച്ച രാധ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കലക്ടറേറ്റിൽ നിന്ന് മടങ്ങിയത്.












Click it and Unblock the Notifications