Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗ്ദാനങ്ങൾ നൽകിയവർ പിന്നെ ഈ വഴിക്ക് കണ്ടില്ല; കടുത്ത ദുരിതത്തിൽ റഹ്മാനും സജിതയും..ജീവിതം ഇങ്ങനെ

പാലക്കാട്: പത്ത് വർഷം നാട്ടുകാരും വീട്ടുകാരുമറിയാതെ വീട്ടിലെ മുറിയിൽ ഒളിച്ച് കഴിഞ്ഞ പാലക്കാട്ടെ റഹ്മാനേയും സജിതയേയും ഓർമ്മയില്ലേ? ഒറ്റമുറിക്കുള്ളിൽ 'സാഹസിക' ജീവിതം നയിച്ച ഇരുവരെ കുറിച്ച് പുറം ലോകമറിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമാകുന്നു. സംഭവം പുറത്തറിഞ്ഞ പിന്നാലെ വിവാഹം കഴിച്ച ഇരുവരും പിന്നീട് വാടക വീട്ടിലേക്ക് മാറിയിരുന്നു. കൈയ്പേറിയ അനുഭവങ്ങൾക്കൊടുവിൽ ഇഷ്ടപ്പെട്ട ജീവിതം ലഭിച്ചെങ്കിലും ജീവിതം ദുരിതപൂര്‍ണമാണെന്നാണ് ഇരുവരും പറയുന്നത്. ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു ജീവിത പ്രതിസന്ധികളെ കുറിച്ച് ഇരുവരും മനസ് തുറന്നത്.

1


അപൂർവ്വ പ്രണയകഥ കേട്ട് ഞെട്ടിയ നിരവധി പേർ അന്ന് സജിതയ്ക്കും റഹ്മാനും സഹായ വാഗ്ദാനങ്ങളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തിൽ പ്രമുഖ രാഷ്ട്രീയക്കാർ വരെയുണ്ട്. വനിതാ കമ്മീഷനും ഇരുവരുടേയും വീട് സന്ദർശിച്ചിരുന്നു. എന്നാൽ എല്ലാം വെറും പാഴ്വാഗ്ദാനം മാത്രമായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. നിലവിൽ പാലക്കാട് കാരക്കാട്ട് പറമ്പിലുള്ള വാടക വീട്ടിലാണ് റഹ്മാനും സജിതയും കഴിയുന്നത്.

2


പെയിന്റിങ്ങ് തൊഴിലെടുത്താണ് റെഹ്മാൻ കുടുംബം പോറ്റുന്നത്. ലഭിക്കുന്ന കൂലി വെറും അഞ്ഞൂറ് രൂപയിൽ താഴെ. റഹ്മാന്റെ വരുമാനം അല്ലാതെ മറ്റൊരു വരുമാന മാർഗവും ഇല്ലാത്ത കുടുംബത്തിന് ലഭിച്ചത് എ പി എൽ റേഷൻ കാർഡും. റേഷൻകാർഡ് മാറ്റാനായി ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് ഇരുവരും പറയുന്നു.

1

അടുത്തിടെ സജിതയുടെ കാലിന് ഒരു ഓപ്പറേഷൻ വേമ്ടി വന്നു. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടിയതിനെ തുടർന്നായിരുന്നു ഇത്. 40,000 രൂപ ഓപ്പറേഷനും മറ്റുമായി ചെലവായി. ഇതോടെ ഇരുവരുടേയും ജീവിതം കൂടുതൽ പരുങ്ങലിലായി. 'ഓപ്പറേഷന് ശേഷം മുട്ടിന് നല്ല വേദനയുണ്ട്. ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ പോയി ഫിസിയോതെറാപ്പി ചെയ്യാനുള്ള ധനസ്ഥിതി ഇല്ല', സജിത പറഞ്ഞു.

4

കാൽ മുട്ട് വേദനയുള്ളതിനാൽ തനിക്കും ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്ന സങ്കതടവും സജിത പങ്കുവെയ്ക്കുന്നത്. ഓപ്പറേഷന് ശേഷം മൂന്ന് മാസം തന്റെ വീട്ടിൽ കഴിഞ്ഞു. എന്നാൽ വീട്ടുകാർക്ക് തന്റെ മരുന്നുകളും ചികിത്സയും നടത്താനുള്ള സാമ്പതിക സ്ഥിതി ഇല്ല. ഇപ്പോൾ ആറ് മാസമായി കാരക്കാട്ടുപറമ്പിൽ കഴിയുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ റഹ്മാന് ദൂര സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകാനും സാധിക്കുന്നില്ല', സജിത പറഞ്ഞു.

5

ഓപ്പറേഷന് ശേഷം തന്റെ അച്ഛനും അമ്മയും കാണാൻ വന്നിരുന്നു. എന്നാൽ റഹ്മാന്റെ വീട്ടിൽ നിന്നും ഒരു സഹോദരി മാത്രമാണ് വന്നത്. ആധാര്‍ കാര്‍ഡും വരുമാന സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ വീടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും സജിത പറയുന്നു.

6

2010 ലായിരുന്നു അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനും (34) സമീപവാസിയായ വേലായുധന്റെ മകൻ സജിതയും (28) റഹ്മാന്റെ വീട്ടിൽ 'ഒളിവ് ജീവിതം' ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അനുവദിക്കില്ലെന്ന് ആയതോടെയായിരുന്നു റഹ്മാനൊപ്പം സജിത വീട് വിട്ടിറങ്ങിയത്.പിന്നീട് 10 വർഷത്തോളമായിരുന്നു തന്റെ വീട്ടിലെ ഒറ്റമുറിക്കുള്ളിൽ റഹ്മാൻ സാജിദയെ ഒളിപ്പിച്ചത്. ഇലക്ട്രീഷ്യൻ കൂടിയായ റഹ്മാൻ കഴിഞ്ഞ മാർച്ചിൽ ജോലി ആവശ്യത്തിനെന്നും പറഞ്ഞ് വീട് വിട്ടിറങ്ങി. പിന്നീട് തിരിച്ചു വന്നില്ല. ദിവസങ്ങളോളം റഹ്മാനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പക്ഷേ കണ്ടെത്താനായില്ല. ഇതിനിടയിൽ ലോക്ക് ഡൗണിനിടെ സഹോദരൻ നെൻമാറയിൽ വെച്ച് റഹ്മാനെ അവിചാരിതമായി കാണുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഒളിവ് ജീവിതത്തെ കുറിച്ച് റഹ്മാൻ വെളിപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+