Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹ്മാനേയും സജിതയേയും ഓർമയില്ലേ? കുടുസ്സുമുറിയിലെ പ്രണയത്തിന് ഇപ്പുറം ജീവിതത്തിലേക്ക് ഒരു കൺമണി

അയിലൂർ: ഒരുമിച്ച് ജീവിക്കാൻ വേണ്ടി മറ്റാരും അറിയാതെ ഒറ്റമുറയിൽ കഴിഞ്ഞ അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനേയും സജിതയേയും ഓർമ്മയില്ലേ.. കേട്ടവരൊക്കെ ഞെട്ടിപ്പോയ പ്രണയകഥ. വീട്ടുകാരോ നാട്ടുകാരോ ഒന്നും അറിയാതെആണ് സജിതയെ റഹ്മാൻ 10 വർഷം തന്റെ മുറിൽ താമസിപ്പിച്ചത്..

കഷ്ടപ്പാടും പ്രതിസന്ധികളും കണ്ണീരും താണ്ടി എത്തിയ ഇവരുടെ ജീവിതത്തിൽ ഇപ്പോൾ ഒരു സന്തോഷമുണ്ട്, ഇവരോടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് എത്തിയിരിക്കുകയാണ്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. ആൺ കുഞ്ഞാണ്..റിസ്വാൻ എന്നാണ് പേര്.

PALAKKAD

2010 ൽ ഫെബ്രുവരിയിലാണ് റഹ്മാനൊപ്പം ജീവിക്കാൻ സമീപവാസി കൂടിയായ സജിത വീട് വിട്ടിറങ്ങിയത്, പതിനെട്ടാം വയസ്സിലായിരുന്നു സംഭവം. ഇലക്ട്രിക്കൽ ജോലിയും പെയിന്റിം​ഗ് ജോലിയും ചെയ്താണ് റഹ്മാൻ ജീവിച്ചിരുന്നത്. സജിതയെ വീട്ടിലെ കുടുസ്സുമുറയിൽ താമസിപ്പിച്ചു..ആരും അറിഞ്ഞില്ല. പത്ത് വർഷം അങ്ങനെ തന്നെ ജീവിച്ചു.

2021 മാർച്ചിൽ ഇനർ ആരുമറിയാതെ വിത്തനശ്ശേരിക്ക് സമീപം വാടക വീട്ടിലേക്ക് മാറി. അവിടം തൊട്ടാണ് സംഭവത്തിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. റഹ്മാനെ കാണാമനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകി. അതിനിടയിലാണ് റഹ്മാനെ സഹോദരൻ നെന്മാറയ്ക്ക് സമീപത്ത് കണ്ടത്. സംഭവം പുോലീസിനെ അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പത്ത് വർഷത്തെ പ്രണയ ജീവിതത്തെക്കുറിച്ച് എല്ലാവരും അറിയുന്നത്. 2021 ൽ ആയിരുന്നു ഇത്. 2010 ൽ തന്നെ സജിതയെ കാണാനില്ലെന്ന് വീട്ടുകാർപോലീസിൽ പരാതി നൽകിയിരുന്നു.

2021 സെപ്റ്റംബർ 15 ന് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ശേഷം രണ്ട് വർഷമായി വാടകയ്ക്ക് കഴിയുകയാണ് ഇവർ. ​ഗർഭകാലത്ത് അവസാന സമയത്ത് സജിത അവരുടെ വീട്ടിലായിരുന്നു. വിവിധ പള്ളികളിലും അമ്പലങ്ങലിലും പോയാണ് കുഞ്ഞിന്റെ 90 ദിവസം ആഘോഷിച്ചത്.

റഹ്മാന്റേയും സജിതയുടേയും ജീവിതം പുറംലോകം അറിഞ്ഞതോടെ മനുഷ്യാവകാള കമ്മീഷൻ ഉൾപ്പെടെ ഇവരെ കാണാൻ എത്തിയിരുന്നു. സജിതയെ ഒളിപ്പിച്ചതിന് റഹ്മാനെതിരെ പോലീസ് കേസെടുത്തിരുന്നു. സർക്കാർ പിന്നീട് കേസ് ഒഴിവാക്കി. എല്ലാ സഹായലും വനിത കമ്മീഷൻ വാ​ഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും കിട്ടിയില്ലെന്നാണ് പറയുന്നത്.

ഒരുപാട് ശ്രമിച്ച് റേഷൻ കാർഡ് ഉണ്ടാക്കി. ഓഫീസുകൾ കയറിയിറങ്ങി അടുത്തിടെ റേഷൻ കാർഡ് ബി പി എൽ ആക്കി. സ്വന്തമായൊരു വീടിന് വേണ്ടി ലൈഫ് മിഷൻ പദ്ധതിയിൽ ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+